അബൂദബിയിൽ നടന്ന യു.എ.ഇ. ഗെയിംസ്​ 2026ന്‍റെ സമാപന ചടങ്ങിൽനിന്ന്​

യു.എ.ഇ. ഗെയിംസ് സമാപിച്ചു; 62 മെഡലുകളോടെ അബൂദബി ഒന്നാമത്

അബൂദബി: നിശ്ചയദാർഢ്യക്കാരായ കായികതാരങ്ങളുടെ സമാനതകളില്ലാത്ത പ്രതിഭയും കമ്യൂണിറ്റി കൂട്ടായ്മയും ഒത്തുചേര്‍ന്നപ്പോള്‍ ആവേശമായി മാറിയ രണ്ടാമത് യു.എ.ഇ. ഗെയിംസ്​ 2026ന് അബൂദബിയില്‍ പ്രൗഢോജ്വല സമാപനം. രാജ്യത്തുടനീളമുള്ള ക്ലബുകളില്‍ നിന്നും സെന്ററുകളില്‍ നിന്നുമായി ആയിരത്തിലധികം കായികതാരങ്ങള്‍ മാറ്റുരച്ച മേള, പങ്കാളിത്തം കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയതെന്ന റെക്കോര്‍ഡാണ് കുറിച്ചത്.

സ്‌പെഷല്‍ ഒളിംപിക്‌സ് യു.എ.ഇ സംഘടിപ്പിച്ച ഈ കായികമാമാങ്കത്തില്‍ പ്രാദേശിക താരങ്ങള്‍ക്ക് പുറമെ അന്താരാഷ്ട്ര പ്രതിനിധികളും കുടുംബങ്ങളും വോളന്റിയര്‍മാരും പങ്കാളികളായി. കമ്യൂണിറ്റി പങ്കാളിത്തവും സഹിഷ്ണുതയും മുന്‍നിര്‍ത്തി സംഘടിപ്പിച്ച ടൂര്‍ണമെന്റിലെ മത്സരയിനങ്ങളില്‍ 62 മെഡലുകളും സ്ഥാനങ്ങളും സ്വന്തമാക്കി സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്റെ ഭാഗമായ അബൂദബി സ്‌പോര്‍ട്‌സ് ക്ലബ് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 55 മെഡലുകളോടെ അല്‍ തിഖ ക്ലബ് ഫോര്‍ ഡിസേബിള്‍ഡ് രണ്ടാം സ്ഥാനവും, 50 മെഡലുകളോടെ ഷാര്‍ജ സിറ്റി ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് മൂന്നാം സ്ഥാനവും നേടി.

Tags:    
News Summary - UAE Games conclude; Abu Dhabi tops with 62 medals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.