ആരോഗ്യമേഖലയിലെ മുന്നണിപോരാളികളെ ആദരിക്കാൻ സംഘടിപ്പിച്ച ഫാഷൻ ഷോ
Posted On
date_range Updated On
date_range മുന്നണി പോരാളികൾ റാമ്പിലിറങ്ങി; ആദരമായി 'വൈറ്റ് കോട്ട്' ഫാഷൻ ഷോ
അജ്മാൻ: ആരോഗ്യ മേഖലയിലെ മുന്നണിപ്പോരാളികളെ ആദരിക്കുന്നതിന് ഫാഷൻ ഷോ സംഘടിപ്പിച്ചു. ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ അജ്മാനിലാണ് ഫാഷൻ ഷോ അരങ്ങേറിയത്.
'വാക്കിങ് ആർട്ട്' എന്ന് പേരിട്ട പരിപാടിയിൽ ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും പൂർവ വിദ്യാർഥികളും വെള്ളക്കുപ്പായത്തിൽ അണിനിരന്നു. തുംബൈ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെയും തുംബൈ ഗ്രൂപ്പിലെയും വിദ്യാർഥികളും പങ്കെടുത്തു.
ആരോഗ്യ പ്രവർത്തകരുടെ വെള്ള കോട്ട് 27 വ്യത്യസ്ത ഡിസൈനുകളിൽ ധരിച്ചായിരുന്നു മോഡലുകൾ റാമ്പിലിറങ്ങിയത്. 35 പേരാണ് പങ്കെടുത്തത്. കോവിഡ് കാലത്ത് മുൻനിരയിൽ പ്രവർത്തിച്ച ലോകത്താകമാനമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരമായാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.