ദുബൈ: പ്രളയക്കെടുതിയിൽ ദുരിതപ്പെടുന്ന കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഗൾഫിൽ നിന്ന് സാമഗ്രികൾ അയക്കുന്നവർക്ക് സൗജന്യ കാർഗോ സേവനം പ്രഖ്യാപിച്ച് എം-ഗ്രൂപ്പ്.
ഗൾഫ് മേഖലയിലെ പ്രമുഖ കാർഗോ ഗ്രൂപ്പ് ആയ എം- ഗ്രൂപ്പ് ഈ പദ്ധതി വഴി കേരളത്തിലെവിടെയും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് ഉപകാരപ്പെടുന്ന വസ്ത്രങ്ങൾ, ഭക്ഷണ വസ്തുക്കൾ മറ്റു നിത്യോപയോഗ സാധനങ്ങൾ എന്നിവ സൗജന്യമായി എത്തിച്ചു കൊടുക്കും.
യു.എ.ഇ, സൗദി അറേബ്യ തുടങ്ങി വിവിധ ജി.സി.സി രാജ്യങ്ങളിൽ വിപുല നെറ്റ്വർക്ക് ഉള്ള എം- കാർഗോ ഗ്രൂപ്പിെൻറ കമ്പനികളായ 123കാർഗോ(ദുബൈ, അബുദാബി) , ബെസ്ററ് എക്സ്പ്രസ്സ് കാർഗോ(എല്ലാ ബ്രാഞ്ചിലും), ടൈം എക്സ്പ്രസ്സ് കാർഗോ(എല്ലാ ബ്രാഞ്ചിലും), മെട്രോ കാർഗോ (ദുബൈ, അജ്മാൻ, ഷാർജ മേഖലയിലെ അഞ്ചു ബ്രാഞ്ചുകൾ ), അൽ റോള കാർഗോ (ഷാർജ ) ബ്രാഞ്ചുകളിൽ ഈ സംവിധാനം ലഭ്യമാകും.
മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരവും കലക്ടർമാരുടെ നേതൃത്വത്തിലും അംഗീകൃത ജീവകാരുണ്യ സന്നദ്ധ സേവന സംഘടനകളുടെ മേൽനോട്ടത്തിലും ദുരിതാശ്വാസ സാമഗ്രികൾ സ്വരൂപിക്കുന്ന ഇടങ്ങളിലേക്ക് ഗൾഫിൽ നിന്നുള്ള മനുഷ്യസ്നേഹികളുടെ പിന്തുണ ഏറ്റവും പെെട്ടന്ന് സൗജന്യമായി എത്തിക്കാൻ ഇൗ പദ്ധതി വഴി കഴിയുമെന്ന് എം കാര്‍ഗോ ഗ്രൂപ്പ് ചെയര്മാന് മുനീര്‍ കാവുങ്ങല്‍ പറമ്പില്‍ പറഞ്ഞു.
ഗൾഫിലെ സംഘടനകളും വ്യക്തികളും സ്വരൂപിക്കുന്ന വസ്തുക്കൾ എം-ഗ്രൂപ്പ് കാർഗോ ഓഫീസിൽ എത്തിച്ചാൽ മതി. കൃത്യമായും ഉത്തരവാദിത്തത്തോടെയും സമയബന്ധിതമായും അവശ്യ വസ്തുക്കൾ കേരളത്തിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയാണ് ഇൗ സൗജന്യ സേവനം ലഭ്യമാവുക.
സ്വകാര്യ ആവശ്യങ്ങൾക്ക് ഇൗ സംവിധാനം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല. പഴയതും ഉപയോഗശൂന്യവുമായ വസ്ത്രങ്ങളോ വസ്തുക്കളോ ക്യാമ്പുകളിലേക്ക് അയക്കുന്നതിനും സഹായിക്കില്ല.
മലയാളികൾ എല്ലാ വ്യത്യസ്തതകളും അഭിപ്രായ വ്യത്യാസവും മറന്ന് ഒരുമിച്ചു നിന്ന് നാടിെൻറ കണ്ണീരൊപ്പി കൈപിടിച്ചുയർത്തേണ്ട സമയമാണിെതന്നും ഇൗ സേവന ദൗത്യം പ്രഖ്യാപിക്കുന്നതിൽ അതീവ അഭിമാനമുണ്ടെന്നും മുനീർ കാവുങ്ങൽ പറമ്പിൽ കൂട്ടിച്ചേർത്തു. വിവരങ്ങൾക്ക് 050 3507 123 നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.