യു.എ.ഇയിലെ 11 വർഷത്തെ സേവനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഫാ. മാത്യു കണ്ടത്തിലിന് ഷാർജ മലങ്കര കത്തോലിക്കാ കൂട്ടായ്മ നൽകിയ യാത്രയയപ്പ്
ദുബൈ: യു.എ.ഇയിലെ 11 വർഷത്തെ സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മലങ്കര കത്തോലിക്ക സഭയുടെ ഗൾഫ് കോഓഡിനേറ്ററും യു.എ.ഇ പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ. മാത്യു കണ്ടത്തിലിന് ഷാർജ മലങ്കര കത്തോലിക്ക കൂട്ടായ്മ യാത്രയയപ്പ് നൽകി. സഭയുടെ യു.എ.ഇ കേന്ദ്ര സമിതി പ്രസിഡൻറ് ബിജു പാറപ്പുറം അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്ക സഭ തലവൻ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലിമീസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.
സുൽത്താൻ ബത്തേരി രൂപത അധ്യക്ഷനും കെ.സി.ബി.സി ജനറൽ സെക്രട്ടറിയുമായ ബിഷപ് ഡോ. ജോസഫ് മാർ തോമസ്, മലങ്കര യാക്കോബായ സഭ യു.എ.ഇ പാത്രിയാർക്കൽ വികാരി ബിഷപ് ഡോ. ഐസക് മാർ ഒസ്താത്തിയോസ്, ഡൽഹി ഗുഡ്ഗാവ് രൂപത ബിഷപ് ഡോ. ജേക്കബ് മാർ ബർണബാസ്, പുത്തൂർ രൂപത ബിഷപ് ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ഫാ. ബിപിൻ ബെർണാഡ്, ഫാ. ജോളി കരിമ്പിൽ, ഫാ. വർഗീസ് ചെമ്പോലി, ഡോ. ജോർജ് ഓണക്കൂർ, രാജു മാത്യു, പ്രദീപ് വർക്കി, റിജി അലക്സ്, ബി.വി. തോമസ്, സോബി വർഗീസ്, ആഷ്ലി ബിപിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.