യു.എ.ഇയിലെ മുൻ മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി

ദുബൈ: യു.എ.ഇയിലെ മുൻ മാധ്യമപ്രവർത്തകൻ കൊടുങ്ങല്ലൂർ എറിയാട് കറുകപ്പാടത്ത് ഉതുമാൻ ചാലിൽ അബ്ദുൽ ജബ്ബാർ(ജബ്ബാരി-78) നാട്ടിൽ നിര്യാതനായി. ബുധനാഴ്ച പുലർച്ചെ 2.30ന് മഞ്ചേരി കാരക്കുന്നിലെ ഭാര്യാ വീട്ടിലായിരുന്നു മരണം. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ദുബൈ കേന്ദ്രീകരിച്ച് ‘സഹൃദയ’ സാംസ്കാരിക സംഘടനക്ക്​ നേതൃത്വം നൽകിയിരുന്നു. ‘സലഫി ടൈംസ്’ എന്ന മിനി മാഗസിനും ഏറെക്കാലം പ്രസിദ്ധീകരിച്ചു. യു.എ.ഇയിലെ മലയാളം മാധ്യമ കൂട്ടായ്മയിലും മറ്റു സാംസ്കാരിക സംഘടനകളിലും സജീവമായിരുന്ന അദ്ദേഹം പഴയകാല ബാലജന സഖ്യം പ്രവർത്തകൻ കൂടിയാണ്. ഏതാനും വർഷങ്ങൾക്കു മുൻപ് അസുഖം കാരണമാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക്​ മടങ്ങിയത്. ആയിഷ, നഫീസ, സഫിയ എന്നിവർ ഭാര്യമാരാണ്. മക്കൾ: റംലത്ത്(ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥ), അബൂബക്കർ, ഷംസുദ്ദീൻ(ഗൾഫ്), സൈനബ, നദ, നജാഹ്, അബ്ദുൽ നഹീം.

മരുമക്കൾ: പരേതനായ സൈഫുദ്ദീൻ, അബ്ദുൽ റഷീദ് യുബസാർ, ഹസീന, ഷഹീർ. ഖബറടക്കം കടപ്പൂര് മഹല്ല് പള്ളി ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Former UAE journalist dies in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.