ദുബൈയുടെ ആകാശത്ത്​ പറന്നു സ്വയം നിയന്ത്രിത ടാക്സി  

ദുബൈ: ലോകത്തിലെ ആദ്യത്തെ സ്വയം നിയന്ത്രിത പറക്കും ടാക്സി ദുബൈയുടെ ആകാശത്ത് സവാരി നടത്തി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂമി​​െൻറ സാന്നിധ്യത്തില്‍ ജുമൈറ പാര്‍ക്ക് പരിസരത്തായിരുന്നു ഡ്രൈവറോ പൈലറ്റോ ഇല്ലാതെ പറക്കുന്ന ടാക്സിയുടെ ചരിത്ര സഞ്ചാരം. ജര്‍മന്‍ കമ്പനിയായ വൊലോകോപ്ടറാണ് ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് വേണ്ടി ഈ പൈലറ്റില്ലാ ടാക്സി വികസിപ്പിച്ചത്. രണ്ട് യാത്രക്കാര്‍ക്ക് ഇതില്‍ സൗകര്യപ്രദമായി യാത്ര ചെയ്യാം. 

ഡ്രൈവറില്ലാതെ ഓടുന്ന ലോകത്തെ ഏറ്റവും വലിയ മെട്രോ ശൃംഖല സ്ഥാപിച്ച ദുബൈയുടെ മറ്റൊരു നേട്ടമാണ് മനുഷ്യസഹായമില്ലാതെ പറക്കുന്ന ടാക്സികളെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. പറക്കും ടാക്സിയുടെ സുരക്ഷയും നിലവാരവും ഉറത്തിയിട്ടുണ്ടെന്ന് ആര്‍.ടി.എ ചെയര്‍മാന്‍ മതാര്‍ അല്‍ തായറും പറഞ്ഞു. പൂര്‍ണമായി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദ വാഹനമാണ് പറക്കും ടാക്സികള്‍. രണ്ട് മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ഒമ്പത് ബാറ്ററികളിലാണ് പ്രവര്‍ത്തനം.

Tags:    
News Summary - flying taxi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.