ദുബൈ ഇറങ്ങി; ഇനി ഫിറ്റ്​നസ്​ ചാലഞ്ച്​

ദുബൈ: കായികക്ഷമതയുടെ ആരവം മുഴക്കി ഫിറ്റ്​നസ്​ ചാലഞ്ചി​​​​െൻറ ഗോദയിൽ ദുബൈ ഇറങ്ങി. ഇനി ഒരു മാസം നീളുന്ന ആരോഗ്യത്തി​​​​െൻറ ആഘോഷം. ചാലഞ്ച്​ വേദിയായ ദുബൈ ഫെസ്​റ്റിവൽ സിറ്റിയിൽ ആദ്യ ദിനം ആയിരത്തിലധികം പേരെത്തി. നവംബർ 24 വരെ നീളുന്ന ചാലഞ്ചിൽ വ്യായാമ മുറകൾക്ക്​ പുറമെ ആരോഗ്യ ക്ലാസുകളും ഉണ്ടാകും. പ​െങ്കടുക്കുന്നവർക്ക്​ തങ്ങളുടെ പുരോഗതി അറിയാൻ മൊബൈൽ ഫോൺ ആപ്ലിക്കേഷൻ ഡൗൺലോഡ്​ ചെയ്യാൻ കഴിയും. ക്ലാസുകളെ കുറിച്ച്​ അറിയാനും മറ്റുള്ളവരുമായി ചേർന്ന്​ പ്രവർത്തിക്കാനും ആപ്ലിക്കേഷൻ സഹായിക്കും.ലോകത്തെ ഏറ്റവും സജീവ നഗരമായി മാറാൻ പ്രയത്​നിക്കുന്ന ദുബൈ ഇത്തവണത്തെ ഫിറ്റ്​നസ്​ ചാലഞ്ചിൽ പത്ത്​ ലക്ഷത്തിലധികം പേരെ പ​െങ്കടുപ്പിക്കാനാണ്​ ലക്ഷ്യമിടുന്നത്​. ഇതിനായി സൗജന്യ സ്​പോർട്​സ്​ സംവിധാനങ്ങളും വാരാന്ത്യ ഫിറ്റ്​നസ്​ കാർണിവലുകളും ഫിറ്റ്​നസ്​ വില്ലേജുകളും ഒരുക്കിയിട്ടുണ്ട്​.

നടത്തം, ടീം സ്​പോർട്​സ്​, പാഡ്​ൽ ബോർഡിങ്​, ഗ്രൂപ്പ്​ ഫിറ്റ്​നസ്​ ക്ലാസുകൾ, ഫുട്​ബാൾ, യോഗ, സൈക്ലിങ്​ തുടങ്ങിയവ ഇതി​​​​െൻറ ഭാഗമായുണ്ടാകും. കൂടുതൽ പ്രവർത്തനോന്മുഖവും വിനോദപരവുമായിരിക്കും ഇത്തവണത്തെ ഫിസിക്കൽ ചാലഞ്ച്​. സ്വയം കണ്ടെത്താനും സാമൂഹിക സംവേദനത്തിനും ആനന്ദത്തിനും അവസരമൊരുക്കുന്നതോടൊപ്പം ശാരീരികക്ഷമത മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗങ്ങളാണ്​ ചാലഞ്ചിൽ ലഭ്യമാക്കുന്നത്​. കഴിഞ്ഞ വർഷം ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദാണ്​ ഫിറ്റ്​നസ്​ ചാലഞ്ച്​ അവതരിപ്പിച്ചത്​. ഒരു ദിവസം 30 മിനിറ്റ്​ എന്ന കണക്കിൽ ഒരു മാസം വിവിധ വ്യായാമം ചെയ്യാൻ ജനങ്ങൾക്ക്​ പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെയാണ്​ ചാലഞ്ച്​ സംഘടിപ്പിക്കുന്നത്​.

ദുബൈയിലും രാജ്യവ്യാപകമായും ആരോഗ്യകരമായ ജീവിതശൈലിക്ക്​ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്​ ദുബൈ ഫിറ്റ്​നസ്​ ചാലഞ്ചിലൂടെ ത​​​​െൻറ കാഴചപ്പാടെന്ന്​ ഇൗ വർഷത്തെ ഫിറ്റ്​നസ്​ ചാലഞ്ച്​ പ്രഖ്യാപനത്തിൽ ശൈഖ്​ ഹംദാൻ വ്യക്​തമാക്കിയിരുന്നു. ഇതു വഴി ജനങ്ങളുടെ ആരോഗ്യം വർധിപ്പിക്കുകയും അവർ ക്ഷേമത്തോടെ ദീർഘകാലം കഴിയുന്നത്​ ഉറപ്പാക്കുകയും ചെയ്യാമെന്നും അ​േദഹം അഭിപ്രായപ്പെട്ടു. 2017ലെ ഫിറ്റ്​നസ്​ ചാലഞ്ച്​ വൻ വിജയമായിരുന്നു. വിവിധ പ്രായക്കാരായ 786000 ജനങ്ങളാണ്​ ചാലഞ്ചിൽ പ​െങ്കടുത്ത്​. ശരീര ഭാരം കുറച്ച്​ ആരോഗ്യം വീണ്ടെടുത്ത നിരവധി പേർക്ക്​ സമ്മാനങ്ങളും നേടാനായി.

Tags:    
News Summary - fitness challenge-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.