ഷാർജ: ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്.സി.സി.ഐ) ചെറുകിട, ഇടത്തരം കച്ചവടക്കാർക്കായി തിജാറ 101 സ്ഥാപിച്ചതിെൻറ ഒന്നാം വാർഷികം ആഘോഷിച്ചു. വാണിജ്യ, സാമ്പത്തിക ബിസിനസിൽ ഏർപ്പെടാൻ യുവാക്കളെ സഹായിക്കുന്നതിനും പ്രേരിപ്പിക്കുന്നതിനുമുള്ള എസ്.സി.സി.ഐയുടെ സംരംഭങ്ങളിലൊന്നാണിത്. സമൂഹത്തിൽ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിന് തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
എസ്.സി.സി.ഐ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്, ബോർഡ് അംഗങ്ങളായ രഘദ തരിം, മുഹമ്മദ് ഹിലാൽ അൽ ഹസാമി, മുഹമ്മദ് റാഷിദ് അൽ-ദിമാസ്, മുഹമ്മദ് അഹമ്മദ് അമിൻ അൽ അവാദി, എസ്.സി.സി.ഐ ഡയറക്ടർ ജനറൽ മോനാ ഇമ്രാൻ അലി എന്നിവർ പങ്കെടുത്തു. സംരംഭക പദ്ധതികളുടെ കഴിവുകൾ സ്ഥാപിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അവർ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനും ഉചിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ ചെറുകിട, ഇടത്തരം യുവ സംരംഭങ്ങളെ സഹായിക്കുന്നതിന് ചേംബർ പ്രത്യേക പ്രാധാന്യം നൽകുന്നു. എക്സ്പോ സെൻറർ ഷാർജ, എക്സ്പോ അൽ ദൈദ്, എക്സ്പോ ഖോർഫക്കാൻ എന്നിവിടങ്ങളിൽ എക്സിബിഷൻ സംഘടിപ്പിക്കുന്നതിൽ പങ്കെടുക്കുന്നതിന് ഇവൻറ് മാനേജ്മെൻറ് കമ്പനികളിൽ നിന്നുള്ള അനുബന്ധ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.