???? ????????? ?????????? ?????????????????

ഷാര്‍ജ ബദായര്‍ മരുഭൂമിയില്‍ വാഹനം കത്തിനശിച്ചു

ഷാര്‍ജ: ഷാര്‍ജയുടെ ഉപനഗരമായ മദാമിലെ വിനോദ സഞ്ചാരികളുടെ ഇഷ്​ട മേഖലയായ ബദായര്‍ മരുഭൂമിയില്‍ വാഹനം കത്തിനശിച്ച ു. സമയോചിത ഇടപെടലിലൂടെ സുരക്ഷാവിഭാഗം ഡ്രൈവറെ രക്ഷപ്പെടുത്തി. കുത്തനയുള്ള മണ്‍കൂനക്ക് മുകളിലേക്ക് വാഹനം കയറ്റുന്നതിനിടെ എന്‍ജിന് തീപിടിക്കുകയായിരുന്നെന്ന് സിവിൽ ഡിഫന്‍സ് പറഞ്ഞു. അപകട വിവരം അറിഞ്ഞ ഉടൻ രക്ഷാപ്രവര്‍ത്തനം നടത്താനായതുകൊണ്ടാണ് ഡ്രൈവറെ രക്ഷിക്കാനായത്. അപകട കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Tags:    
News Summary - fire vehicle-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.