പ്രളയത്തിൽ വീടൊഴിയേണ്ടി വന്നവർക്ക്​ ഷാർജ ഭരണാധികാരിയുടെ പത്ത്​ ലക്ഷം രൂപ ധനസഹായം

ദുബൈ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടൊഴിയേണ്ടി വന്നവർക്ക്​ ധനസഹായം പ്രഖ്യാപിച്ച്​ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ഡോ. ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. പ്രളയത്തിൽ വീടൊഴിഞ്ഞ്​ ഹോട്ടലുകളിലും താൽകാലിക കേന്ദ്രങ്ങളിലും താമസിപ്പിച്ചവർക്കാണ്​ 50,000ദിർഹം വീതം സഹായം കൈമാറാൻ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർക്ക്​ നിർദേശം നൽകി. ദുരിത ബാധിതരുടെ വീടുകളിലേക്കുള്ള മടക്കം എളുപ്പമാക്കുന്നതിനാണ്​ സഹായം നൽകുന്നത്​. ഷാർജ സാമൂഹിക സേവന വകുപ്പ് മേധാവി അഫാഫ് അൽ മർറിയാണ്​ പ്രദേശിക മാധ്യമത്തിലൂടെ പ്രഖ്യാപനം സംബന്ധിച്ച്​ അറിയിച്ചത്​.

എമിറേറ്റിലെ 65കുടുംബങ്ങൾക്ക്​ ഇതിന്‍റെ ആനുകൂല്യം ലഭിക്കുമെന്നാണ്​ കരുതുന്നത്​.

യു.എ.ഇയിലെ കിഴക്കൻ പ്രദേശങ്ങളിൽ കഴിഞ്ഞ മാസം അവസാന ആഴ്ചയിൽ​ അപ്രതീക്ഷിതമായി പെയ്ത ശക്​തമായ മഴയെ തുടർന്നാണ്​ ​ പ്രളയമുണ്ടായത്​. സംഭവത്തിൽ എഷ്യൻ വംശജരായ ഏഴുപേർ മരിക്കുകയും താമസസ്ഥലങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന്​ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. ഫുജൈറ, റാസൽഖൈമ, അജ്​മാൻ, ഉമ്മുൽഖുവൈൻ, ഷാർജയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ്​ മഴ ദുരിതമായത്​​. ദുരന്ത ബാധിതർക്ക്​​ ഹോട്ടലുകളിൽ താമസസൗകര്യവും ഭക്ഷണമടക്കം മറ്റു അവശ്യവസ്തുക്കളും ആദ്യ ദിവസം തന്നെ ലഭ്യമാക്കിയിരുന്നു.

ഷാർജയിലെ പല ഭാഗങ്ങളിലും ശക്​തമായ മഴ പെയ്തിരുന്നെങ്കിലും കൽബയിലാണ്​ ഏറ്റവും വലിയ നാശനഷ്ടങ്ങളുണ്ടായത്​. കടകൾ, വീടുകൾ, വാഹനങ്ങൾ എന്നിവ തകർന്ന്​ ലക്ഷങ്ങളുടെ നഷ്മാണുണ്ടായത്​. ശൈഖ്​ സുൽത്താന്‍റെ പ്രഖ്യാപനം ഇവിടെ വീടു തകർന്നവർക്ക്​ ഏറെ പ്രതീക്ഷ പകരുന്നതാണ്​. ഫുജൈറയിലും റാസൽഖൈമയിലും അധികൃതർ നഷ്​ടങ്ങളുഷ്കണക്കെടുപ്പ്​ ആരംഭിച്ചിട്ടുണ്ട്​.

Tags:    
News Summary - Financial assistance to those who had to evacuate their homes due to floods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT