അജ്മാന്: വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ നടക്കുന്ന അഞ്ചാമത് പതിപ്പ് നാണയ, സ്റ്റാമ്പ് പ്രദര്‍ശനം ഇന്ന് ആരംഭിക്കും. സെപ്റ്റംബർ 3 മുതൽ 7 വരെ ബഹി അജ്മാൻ പാലസ് ഹോട്ടലിലാണ് അജ്മാൻ ടൂറിസം ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് എക്സിബിഷന് അരങ്ങേറുന്നത്. എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷനുമായി സഹകരിച്ചാണ് വിനോദസഞ്ചാര വകുപ്പ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനത്തില്‍ ഏകദേശം പതിനായിരത്തിലധികം അപൂർവ ഇനങ്ങൾ അവതരിപ്പിക്കും. ശിൽപശാലകളും വിദ്യാഭ്യാസ പ്രഭാഷണങ്ങളും പ്രദർശനത്തോടൊപ്പം നടക്കും. അപൂർവ ഇനങ്ങളുടെ പൊതുലേലവും നടക്കും.
എമിറേറ്റുകളുടെ സമഗ്രമായ പ്രദേശത്തിന്റെയും ചരിത്രവും പുരോഗതിയും വിവരിക്കുന്ന അപൂർവ കറൻസികളുടെയും തപാൽ സ്റ്റാമ്പുകളുടെയും വിശാലമായ ശേഖരം പ്രദർശനത്തിനുണ്ടാകും. നിരവധി പ്രദർശകരും ഡീലർമാരും പ്രോത്സാഹകരും ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.