സ്​ത്രീശാക്​തീകരണം ചർച്ചയാകും –ലന നസീബ

ദുബൈ: എക്​സ്​പോ 2020 സ്​ത്രീശാക്തീകരണ വിഷയങ്ങൾ ആഗോള സമൂഹത്തിന്​ മുന്നിൽ ഉയർത്തുന്ന വേദിയാകുമെന്ന്​ യു.എന്നിലെ യു.എ.ഇ അംബാസഡർ ലന നസീബ.

എക്​സ്​പോ സ്​ത്രീശാക്​തീകരണത്തിന്​ നൽകുന്ന സംഭാവനകളെ കുറിച്ച്​ സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീകളും പുരുഷന്മാരും തുല്യ പങ്കാളികളാണെന്ന് എപ്പോഴും വിശ്വസിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്​. അതിനാലാണ് നിയമപ്രകാരം സ്ത്രീകളുടെ തുല്യ അവകാശങ്ങൾ ഉറപ്പ് നൽകുന്നതും ജോലിസ്ഥലത്തെയും വിദ്യാഭ്യാസ സ്​ഥാപനങ്ങളിലെയും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും -അവർ കൂട്ടിച്ചേർത്തു.

എക്​സ്​പോ പവലിയനിൽ വിമൻ, പീസ്​ ആൻഡ്​ സെക്യൂരിറ്റി കോൺഫറൻസ്​ നടക്കുമെന്നും ലെന നസീബ വ്യക്​തമാക്കി.

സ്​ത്രീവിഷയങ്ങളും സംഭാവനകളും ചർച്ച ചെയ്യാനും പ്രദർശിപ്പിക്കാനും ആദ്യമായി പവലിയൻ സജ്ജമാക്കിയ എക്​സ്​പോയാണ്​ ദുബൈയിലേത്​.

എക്​സ്​പോയുടെ ചുമതലയിലും ഉന്നത സ്​ഥാനങ്ങളിൽ സ്​ത്രീകളെയാണ്​ നിയമിച്ചിട്ടുള്ളത്​.

Tags:    
News Summary - Feminism will be discussed - Lana Naseeba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.