അൽതവാറിൽ ഒരുമിച്ചുകൂടിയ കണ്ണൂർ മുണ്ടയാട് സാറുമ്മാ സൂപ്പികുട്ടി പ്രവാസി കൂട്ടായ്മ അംഗങ്ങൾ
ദുബൈ: കണ്ണൂർ മുണ്ടയാട് സാറുമ്മാ സൂപ്പികുട്ടി പ്രവാസി കൂട്ടായ്മ കുടുംബസംഗമം സംഘടിപ്പിച്ചു. ദുബൈ അൽതവാർ പാർക്കിൽ നടന്ന സംഗമത്തിൽ യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധിപേർ പങ്കെടുത്തു.
വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി കുടുംബങ്ങൾക്ക് പരസ്പരം വിശേഷങ്ങൾ പങ്കുവെക്കാനും പരിചയപ്പെടാനുമുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായിരുന്നു സംഗമം.
കുടുംബ ബന്ധത്തിന്റെയും പരസ്പരം ഒത്തുചേരലിന്റെയും പ്രാധാന്യത്തെ കൂട്ടായ്മ അംഗങ്ങളിൽ ഒരാളായ മൻസൂർ വിവരിച്ചു. മൂന്നാടത്ത് ഫൈസൽ, ഷഫീഖ് എന്നിവർ പഴയ ഓർമകൾ പങ്കുവെച്ചു. മൻസൂറിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക് രാത്രി ഭക്ഷണവും ഒരുക്കിയിരുന്നു.
ഇത്തരം ഒത്തുചേരലുകൾ വീണ്ടും സംഘടിപ്പിക്കാനും തീരുമാനിച്ചു. പരിപാടിയിൽ ശിഹാബ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.