അബൂദബി: വ്യാജവാർത്തകൾ പ്രചരിപ്പിക്കാനായി യു.എ.ഇയുടെ ഒൗദ്യോഗിക വാർത്താ ഏജൻസിയായ വാമിെൻറ വെബ്സൈറ്റിെൻറ കോപ്പി നിർമിക്കാൻ ശ്രമം നടത്തിയതായി കണ്ടെത്തി. അജ്ഞാതമായ ഏതോ സംഘമാണ് ഇൗ കൃത്യത്തിനു പിന്നിലെന്ന് ഏജൻസി പുറത്തുവിട്ട ട്വീറ്റിൽപറയുന്നു. സൈബർ ആക്രമണങ്ങളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പു നൽകിയ വാം ട്വിറ്റർ പേജിലൂടെ ലഭിക്കുന്ന യഥാർഥ ലിങ്കുകൾ മുഖേന മാത്രം വെബ്സൈറ്റ് സന്ദർശിക്കണമെന്ന് നിർദേശിക്കുന്നു. രാജ്യത്തെക്കുറിച്ച് വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാനായി ചില സംഘങ്ങളാണ് ഇൗ ശ്രമം നടത്തുന്നത് എന്നാണ് സൂചന. സൈറ്റിെൻറ അതേ കെട്ടും മറ്റും ഒരുക്കി വ്യാജവാർത്തകൾ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനാണ് ശ്രമമെന്ന് വാം എക്സി. ഡയറക്ടർ മുഹമ്മദ് അൽ റയ്സ്സി പറഞ്ഞു.
നേരത്തേ ബി.ബി.സി, ഫ്രാൻസ് 24 എന്നിവക്കു നേരെയൂം ഇന്നലെ റഷ്യൻ വെബ്സൈറ്റിനു നേരെയും ഇത്തരം വ്യാജപതിപ്പിറക്കാൻ ശ്രമമുണ്ടായി. രാജ്യത്തിനെതിരെ വിദ്വേഷം സൂക്ഷിക്കുകയും മോശമായ വാർത്തകൾ പരത്തി അശാന്തി പടർത്താൻ ശ്രമിക്കുന്ന ശത്രുക്കളാണ് ഇതിനു പിന്നിലെന്നും അൽ റയ്സ്സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.