ദുബൈ: രാജ്യത്ത് അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ പ്രവാസികൾക്കും അനുമതി. 2022ലെ നിയമ പ്രകാരം ഇമാറാത്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സൗകര്യമാണ് പ്രവാസികളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് ഇമാറാത്തി കുടുംബത്തിനോ അവിവാഹിതരായ ഇമാറാത്തി സ്ത്രീകൾക്കോ മാത്രമേ അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ യോഗ്യതയുണ്ടായിരുന്നുള്ളു. എന്നാൽ, പുതിയ നിയമഭേദഗതി പ്രകാരം അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന് പ്രവാസികൾക്കും അപേക്ഷ സമർപ്പിക്കാം. ഇതിനായുള്ള വ്യവസ്ഥകളും കർശനമായ മേൽനോട്ട നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.
1. സംരക്ഷകർ യു.എ.ഇയിൽ ഒരുമിച്ച് താമസിക്കുന്ന ദമ്പതികൾ ആയിരിക്കണം
2. രണ്ട് പേരും യു.എ.ഇ താമസക്കാരാണെന്ന് ഉറപ്പാക്കണം
3. ദമ്പതികൾക്ക് 25 വയസ്സ് പ്രായം വേണം
4. രണ്ടു പേരും പകർച്ചവ്യാധികളോ മാനസികമായ വെല്ലുവിളികളോ നേരിടുന്നവരാകരുത്
5. കുട്ടിയെ പിന്തുണക്കുന്നതിനുള്ള സാമ്പത്തികമായ കഴിവ് ഉണ്ടായിരിക്കണം
6. മന്ത്രാലയവും പ്രാദേശിക അതോറിറ്റിയും പുറപ്പെടുവിക്കുന്ന മറ്റു വ്യവസ്ഥകളും പാലിക്കണം
1. യു.എ.ഇ നിവാസിയായിരിക്കണം
2. അവിവാഹിതയോ വിവാഹമോചിതയോ ആയിരിക്കണം
3. 30 വയസ്സ് പൂർത്തിയാവണം
4. കേസുകൾ ഉണ്ടാവാൻ പാടില്ല
5. കുട്ടിയുടെ സംരക്ഷണത്തിന് സാമ്പത്തിമായി കഴിവ് വേണം
6. മന്ത്രാലയവും പ്രാദേശിക അതോറിറ്റിയും പുറപ്പെടുവിക്കുന്ന മറ്റു വ്യവസ്ഥകളും പാലിക്കണം
അപേക്ഷകർ സ്ഥിരതയുള്ള വീടും പരിസരവും നൽകുമെന്ന് രേഖാമൂലം പ്രതിജ്ഞ സമർപ്പിക്കണം. കൂടാതെ, കുട്ടിയുടെ ഔദ്യോഗികമായി രേഖപ്പെടുത്തിയ അസ്തിത്വത്തേയോ വിശ്വാസങ്ങളേയോ സ്വാധീനിക്കാൻ പാടില്ല. കുട്ടിയുടെ വിദ്യാഭ്യാസവും അതോറിറ്റി നിശ്ചയിച്ച മറ്റു കാര്യങ്ങളും മേൽനോട്ട സമിതി വിലയിരുത്തുകയും ഉറപ്പുവരുത്തുകയും ചെയ്യും. മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും പരിശോധിക്കും. യോഗ്യത മാർഗനിർദേശങ്ങൾ പാലിക്കാതിരിക്കുകയോ ലംഘിക്കുകയോ ചെയ്താൽ സംരക്ഷണം പിൻവലിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.