പ്രവാസി ഇന്ത്യ അബൂദബി ജില്ലാഘടകം സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തവര്‍
അബൂദബി: പ്രവാസി ഇന്ത്യ അബൂദബി ജില്ലാഘടകങ്ങളെ പങ്കെടുപ്പിച്ച് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.മദീന സായിദ് സമ്മിറ്റ് സ്കൂളില്‍ നടന്ന ടൂര്‍ണമെന്റില്‍ 16 ടീമുകള്‍ പങ്കെടുത്തു. സാദിഖ് - ഫായിസ് സഖ്യമാണ് ജേതാക്കൾ. ബൈജു ബീരാന് - ടോം സെബാസ്റ്റിന് ടീം രണ്ടാം സ്ഥാനം നേടി. അഹ്മദ് ഫസല്‍, അബ്ദുറഹ്മാന് വടക്കാങ്ങര, റിയാസ് കൂറ്റമ്പാറ എന്നിവര്‍ ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. പ്രവാസി ഇന്ത്യ സ്പോര്‍ട്സ് സെക്രട്ടറി സാദിഖിന്റെ നേതൃത്വത്തിലുള്ള ടീം പ്രവാസി ടൂര്‍ണമെന്റ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.