ഡോ. വിജയൻ കരിപ്പൊടി രാമൻ
ദുബൈ: ഇന്ത്യൻ വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനും ഗൾഫ് മേഖലയിലെ ഐ.ടി സ്ഥാപനമായ എംടെക് ഗ്രൂപ്പിന്റെ സ്ഥാപക ഡയക്ടറുമായ കാസർകോട് ഉദുമ സ്വദേശി ഡോ. വിജയൻ കരിപ്പൊടി രാമൻ (69) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച രാവിലെ ദുബായിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ 32 വർഷമായി ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് അടക്കം വിവിധ പ്രവാസി അസോസിയേഷനുകളിൽ നിറസാന്നിധ്യമായിരുന്നു. ഭാര്യ: മാലിനി വിജയൻ, മക്കൾ: നിതിൻ വിജയൻ (സിനിമാ-പരസ്യ സംവിധായകൻ, നിഖിൽ വിജയൻ(എം.ടെക് ഡയറക്ടർ, മരുമകൾ: മൃദുല മുരളി (നടി, സംരംഭക). നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം കൊച്ചിയിലെ സ്വവസതിയിൽ പൊതുദർശനത്തിനു ശേഷം തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.