അൽ ഐൻ: അൽ ഐനിലെ വിവിധ സ്കൂളിൽ നിന്ന് മികച്ച വിജയം നേടിയ വിദ്യാർഥികെള അൽ ഐൻ മലയാളി സമാജം ആദരിച്ചു. വിവിധ മേഖലയിൽ കഴിവു തെളിയിച്ച കുട്ടികൾക്കും അൽഐനിലെ സ്കൂളുകളിൽ സേവനം അനുഷ്ഠിക്കുന്ന ഡ്രൈവർമാർക്കും ജീവനക്കാർക്കും ഉപഹാരങ്ങൾ നൽകി. അബൂദബി ഇന്ത്യൻ എംബസിയിലെ രാഷ്ട്രീയകാര്യ സെക്കൻറ് സെക്രട്ടറി കണ്ണൻ ഐ.എഫ്.എസ് ഉൽഘാടനം ചെയ്തു. അബൂബക്കർ വേരൂർ അധ്യക്ഷത വഹിച്ചു. ഇ.കെ. സലാം, ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് ഡോ. ശശി സ്റ്റീഫൻ , രാജവേലു ദുരൈരാജ് , ഉണ്ണീൻ , ലളിത രാമചന്ദ്രൻ ,പ്രധാന അധ്യാപകർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു ഷാജിത് എ.ടി, റസ്സൽ സാലി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. ശിവദാസൻ സ്വാഗതവും ജലീൽ വല്ലപ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.