വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന അജ്മാനിലെ ഇത്തിഹാദ് റോഡ്
അജ്മാന്‍: എമിറേറ്റിലെ പ്രധാന പാതകളിലൊന്നായ ഇത്തിഹാദ് റോഡില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഒക്ടോബറോടെ പൂര്‍ത്തിയാക്കും. ദുബൈയില്‍നിന്നും ഷാര്‍ജയില്‍നിന്നും തിരിച്ചുമുള്ള വാഹനങ്ങളുടെ തിരക്കുമൂലം ഇത്തിഹാദ് റോഡില്‍ ഗതാഗതക്കുരുക്ക് സ്ഥിര സംഭവമായിരുന്നു.
ഇതിന് പരിഹാരം തേടിയാണ് അജ്മാന്‍ നഗരസഭ ഈ പ്രദേശത്ത് പുതിയ വികസന പദ്ധതിക്ക് രൂപം നല്‍കിയത്. ദുബൈയിൽനിന്നുവരുന്ന വാഹനങ്ങൾക്ക് ഇത്തിഹാദ് സ്ട്രീറ്റില്‍ ഇരുവശത്തേക്കും അഞ്ചുവരിപ്പാതകള്‍ ഉണ്ടായിരിക്കും. ഇതിനിടയിലെ പാലത്തിൽ മൂന്നുവരിപ്പാതയുമുണ്ടാകും. പാലത്തിനടിയിൽ അൽ ഇത്തിഹാദ് സ്ട്രീറ്റിനെയും കുവൈത്ത് സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന കവലയിൽ ട്രാഫിക് സിഗ്നലുകള്‍വഴി ഗതാഗതം നിയന്ത്രിക്കും. അൽ ഹസൻ ബിൻ അൽ ഹൈതം സ്ട്രീറ്റിൽനിന്നും എമിറേറ്റിന് പുറത്തേക്കും അജ്മാൻ ഇൻഡസ്ട്രിയൽ ഏരിയയിൽനിന്ന് ഷാർജയിലേക്കും പോകുന്നവർക്കായി മറ്റൊരു പാലവും അടങ്ങുന്നതാണ് പദ്ധതി.
7.16 കോടി ദിര്‍ഹം ചെലവഴിച്ചാണ് ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിർമാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ മണിക്കൂറില്‍ ഏകദേശം 16,000 വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യം ഇവിടെയുണ്ടാകും. അതോടൊപ്പം യാത്രാദൈര്‍ഘ്യം പകുതിയായി കുറയുമെന്നും അജ്മാന്‍ നഗരസഭാധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.