ദുബൈ: ലോകാവസാനമായെന്നറിഞ്ഞാലും ചെടികൾ നട്ടുവളർത്തുക എന്ന് പഠിപ്പിച്ചിട്ടുണ്ട് മുഹമ്മദ് നബി. ദൈവ പ്രീതികാംക്ഷിച്ച് ആരാധനകളിൽ മുഴുകുകയും സഹജീവികളോടു കരുണപുലർത്തുകയും ചെയ്യുന്നതു പോലെ റമദാനിൽ ശ്രദ്ധപുലർത്തേണ്ടതും ജീവിതത്തിൽ പാലിക്കേണ്ടതുമാണ് പരിസ്ഥിതിക്ക് ദോഷം സൃഷ്ടിക്കാതെയുള്ള ജീവിതവും. ഇൗ വർഷത്തെ പരിസ്ഥിതി ദിനം റമദാനിൽ വന്നെത്തിയത് പ്രകൃതിയോടുള്ള സ്നേഹം വർധിപ്പിക്കാനുള്ള അവസരമായി ഒാരോ മനുഷ്യർക്കും സ്വീകരിക്കാവുന്നതാണ്. ഒരു ചെടിയെങ്കിലും നട്ടുപരിപാലിക്കാൻ ഒാരോരുത്തരും തയ്യാറാവണം. അൽപം ശ്രദ്ധപുലർത്തിയാൽ ലളിതമായും ഭൂമിക്ക് ഏറെ ഗുണകരവുമായ ഒേട്ടറെ പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങൾ നടത്താൻ നമുക്ക് കഴിയും.
1. വെള്ളവും വൈദ്യുതിയും പാഴാക്കാതിരിക്കുക: വീടുകളിലും ഒാഫീസുകളിലും അനാവശ്യമായി ഒരു വിളക്കു പോലും കത്തിക്കിടക്കുന്നില്ല എന്ന് ഒാരോ വ്യക്തിയും ഉറപ്പാക്കുക. വീട്ടിൽ നിന്നും ജോലി സ്ഥലത്തു നിന്നും ഇറങ്ങും മുൻപ് ഇതിനായി രണ്ടു മിനിറ്റ് വിനിയോഗിക്കുക. പള്ളികളിലും വീട്ടിലും ജല ഉപയോഗം കർശനമായി നിയന്ത്രിക്കുക
2 പ്ലാസ്റ്റിക് മാലിന്യം തടയുക: ഒരു ചെറു കുപ്പി പാൽ വാങ്ങിയാൽ പോലും േഗ്രാസറികളും സൂപ്പർ മാർക്കറ്റുകളും പ്ലാസ്റ്റിക് കവറിലിട്ടാണ് നൽകുക. ശരാശരി പത്തു കവറുകെളങ്കിലും ഒരു ദിവസം വീടുകളിലെത്തുന്നു. പിറ്റേ ദിവസം ചവറ്റുകൊട്ടയിലേക്കും. ഭൂമിയിൽ ലയിച്ചു ചേരാത്ത മാലിന്യമാണ് പ്ലാസ്റ്റിക്. മനുഷ്യർക്കും കരയിലും കടലിലും ജീവിക്കുന്ന ജീവജാലങ്ങൾക്കും ഒേട്ടറെ പ്രയാസങ്ങളാണ് പ്ലാസ്റ്റിക് മാലിന്യം വരുത്തിവെക്കുന്നത്. ഷോപ്പിങിനിറങ്ങുേമ്പാൾ ഒരു തുണി സഞ്ചി, അല്ലെങ്കിൽ നിലവാരമുള്ള, വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് സഞ്ചി കരുതുക. കടക്കാരൻ നൽകുന്ന പ്ലാസ്റ്റിക് കീശ നിരസിക്കുക.
3 വാഹനങ്ങൾ പരിസ്ഥിതിക്ക് വരുത്തിവെക്കുന്ന മാലിന്യത്തിെൻറ തോത് അപകടകമാം വിധം വർധിച്ചിരിക്കയാണ്. കാലാവസ്ഥയും ആരോഗ്യവും അനുകൂലമെങ്കിൽ ചെറുദൂരങ്ങളിലേക്ക് വാഹനമൊഴിവാക്കി നടക്കുക. നാലും ഏഴും പേർക്ക് ഇരിക്കാവുന്ന കാറിൽ ഒരാൾ ഒറ്റക്ക് ഒാടിച്ചു പോകുന്ന ശീലം മാറ്റുക. കഴിയുന്ന പൊതുവാഹനങ്ങൾ ഉപയോഗിക്കുക. ഒാർക്കുക, ഇൗ ഭൂമി നമ്മുടേതാണ്, പക്ഷെ നമ്മൾ മാത്രമല്ല ഇതിനവകാശികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.