പ്രതീകാത്മക ചിത്രം
ദുബൈ: എമിറേറ്റിലെ ഏറ്റവും ശ്രദ്ധേയമായ സാഹിത്യോൽസവങ്ങളിലൊന്നായ എമിറേറ്റ്സ് ലിറ്റ്ഫെസ്റ്റിന്റെ 16ാമത് എഡിഷൻ ജനുവരി 31മുതൽ ഫെബ്രുവരി ആറു വരെ നടക്കും. ഫെസ്റ്റിവൽ സിറ്റിയിലെ ഇന്റർ കോണ്ടിനന്റൽ ഹോട്ടലാണ് വേദിയാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാർ, ചിന്തകർ, കലാകാരൻമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
എമിറേറ്റ്സ് എയർലൈൻ മുഖ്യപ്രായോജകരായ സാഹിത്യോൽസവം, എമിറേറ്റിലെ സാംസ്കാരിക വകുപ്പായ ദുബൈ കൾചറാണ് സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ ലോകത്തെ നൂറിലേറെ രാജ്യങ്ങളിൽനിന്ന് രണ്ടായിരത്തിലേറെ എഴുത്തുകാർ പരിപാടിയുടെ വേദിയിലെത്തിയിട്ടുണ്ട്. ഈ വർഷം, ബുക്കർ പ്രൈസ് നേടിയ എഴുത്തുകാരനും റോയൽ സൊസൈറ്റി ഓഫ് ലിറ്ററേച്ചറിന്റെ പ്രസിഡന്റുമായ ബെർണാർഡിൻ എവാരിസ്റ്റോ ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിലെ എഴുത്തുകാർ പരിപാടിക്കെത്തുന്നുണ്ട്. പ്രശസ്ത ഷൂ, ആക്സസറീസ് ഡിസൈനറും ‘ഓ മൈ ഗോഷി’ന്റെ രചയിതാവുമായ സോഫിയ വെബ്സ്റ്റർ, ഐസ്ലാൻഡ് പ്രഥമ വനിത എലിസ റീഡ്, ഈജിപ്ഷ്യൻ ഗ്രാഫിക് നോവലിസ്റ്റും ചിത്രകാരിയുമായ ദീന മുഹമ്മദ് തുടങ്ങിയവരും എത്തുന്നുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് ഗീതാജ്ഞലി ശ്രീയും ശശി തരൂരും അടക്കമുള്ളവർ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.