ഷാര്‍ജ: മൃതദേഹങ്ങൾ എംബാം ചെയ്യുന്നതിന് ഷാര്‍ജയില്‍ പുതുതായി പണികഴിപ്പിച്ച എംബാമിങ് സെന്‍റര്‍ ഉടൻ പ്രവര്‍ത്തനമാരംഭിക്കും. ഷാര്‍ജ അല്‍ റിഫ പ്രദേശത്ത് അടുത്തമാസം രണ്ടാം വാരത്തോടെ പ്രവര്‍ത്തനമാരംഭിക്കുന്ന എംബാമിങ് സെന്‍റര്‍ മികച്ച സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്. ഇത് തുറക്കുന്നതോടെ വടക്കന്‍ എമിറേറ്റുകളായ അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങളുടെ നടപടിക്രമങ്ങള്‍ക്ക് ഈ കേന്ദ്രം ഏറെ സൗകര്യപ്രദമാകും.
താരതമ്യേന നിരക്ക് കുറവായിരിക്കും ഇവിടെ എന്നാണ് അറിയാൻ കഴിഞ്ഞത്. നിലവിൽ അബൂദബി, അല്‍ ഐന്‍, റാസല്‍ഖൈമ, ദുബൈ എന്നിവിടങ്ങളിലാണ് എംബാമിങ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നത്.
ദുബൈ സോനാപൂരിൽ പ്രവര്‍ത്തിക്കുന്ന എംബാമിങ് സെന്‍റര്‍ അല്‍ വര്‍സാന്‍ പ്രദേശത്തേക്ക് മാറുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത്തരം അവസ്ഥയില്‍ ഷാര്‍ജയില്‍ എംബാമിങ് സെന്‍റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് വടക്കന്‍ പ്രദേശങ്ങളിലുള്ളവർക്ക് വലിയ ആശ്വാസമാകും. ഷാര്‍ജ വിമാനത്താവളം വഴി അയക്കുന്ന മൃതദേഹങ്ങളും ദുബൈയില്‍നിന്നാണ് എംബാമിങ് ചെയ്യുന്നത്. ദുബൈയില്‍ എംബാം ചെയ്തശേഷം ഷാര്‍ജ വിമാനത്താവളത്തിലേക്ക് കൊണ്ടുവരുന്ന അവസ്ഥക്ക് ഇതോടെ മാറ്റമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.