ദുബൈ: മലനീകരണം ഒട്ടുമില്ലാത്ത, പൂർണമായും വൈദ്യുതി ഉപയോഗിക്കുന്ന സ്കൂൾ ബസിെൻറ പരീക്ഷണയോട്ടം അന്തിമ ഘട്ടത്തിൽ. എമിറേറ്റ് ട്രാൻസ്പോർട്ടാണ് പരീക്ഷണം നടത്തുന്നത്. മേഖലയിൽ ഇത്തരത്തിലുള്ള ആദ്യ ബസാണിത്. ഷാങ്ഹായി സൺവിൻ ബസ്കോർപറേഷനാണ് 45 സീറ്റുള്ള ബസ് നിർമിച്ചിരിക്കുന്നത്. സ്കൂൾ ബസുകൾക്കുള്ള മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ബസ് നിർമിച്ചിരിക്കുന്നതെന്ന് എമിറേറ്റ് ട്രാൻസ്പോർട്ട് ജനറൽ മാനേജർ മുഹമ്മദ് അബ്ദുല്ല അൽ ജർമൻ പറഞ്ഞു. ചൈനയിലെ ബസ് ഫാക്ടറി പലവട്ടം സന്ദർശിച്ച് ഇതിന് വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു. സൺവിൻ കമ്പനി അധികൃതർ നിരവധി തവണ യു.എ.ഇയും സന്ദർശിച്ചിരുന്നു. ഇവിടുത്തെ കാലാവസ്ഥയും മറ്റ് സാഹചര്യങ്ങളും ഇലക്ട്രിക് ബസിനെ എങ്ങനെ ബാധിക്കും എന്ന് പരിശോധിക്കാനായിരുന്നു ഇത്. ഒരു സ്കൂൾ ബസ് എങ്ങനെ പ്രവർത്തിക്കുന്നുവോ അതേ സാഹചര്യത്തിൽ പ്രവർത്തിപ്പിച്ച് ബസ് പരിശോധിച്ചിരുന്നു. സാധാരണ സ്കൂൾ ബസുകൾ പോകുന്ന മുഴുവൻ റൂട്ടിലും ഒാടിനോക്കിയ ശേഷമായിരുന്നു ഇത്. നാല് മണിക്കൂറുകൾകൊണ്ട് ബസിലെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാവും. ഒരു തവണ ചാർജ് ചെയ്താൽ യു.എ.ഇയിലെ ചൂട് കാലാവസ്ഥയിൽ 100 കിലോമീറ്റർ ഒാടാൻ ബസിന് കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.