ഒമാനടക്കം ഗൾഫ്​ രാജ്യങ്ങളിൽ ബലിപെരുന്നാൾ വെള്ളിയാഴ്ച

ദുബൈ: ദുൽഹജ്ജ്​ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിൽ ഒമാൻ അടക്കമുള്ള ഗൾഫ്​ രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 6 വെള്ളിയാഴ്ച. ഇതനുസരിച്ച്​ ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫ സംഗമം വ്യാഴാഴ്ച നടക്കും.

ദുൽഖഅദ്​ മാസം 29ആയ ചൊവ്വാഴ്ച വിവിധ രാജയങ്ങളിൽ മാസപ്പിറ ദർശിക്കുന്നതിന്​ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. മാസപ്പിറ കണ്ടതായി ആദ്യം സ്ഥിരീകരിച്ചത്​ ഒമാനാണ്​. പിന്നീട്​ സൗദിയിലും തുടർന്ന്​ മറ്റ്​ ഗൾഫ്​ രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിച്ചു.

Tags:    
News Summary - Eid al-Adha is Friday in Gulf countries, including Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.