ദുബൈ: അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മുട്ടയിൽ രോഗാണുവിനെ കണ്ടെത്തിയതിനാൽ ഒരു കമ്പനിയിൽ നിന്നുള്ള ഇറക്കുമതി യു.എ.ഇ. നിരോധിച്ചു. സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇതെത്തുടർന്ന് അമേരിക്കയിലെ നോർത്ത് കരോലിനയിലെ റോസ് ഏക്കർ ഫാമിൽ നിന്നുള്ള മുട്ടകളുടെ ഇറക്കുമതിയാണ് നിരോധിച്ചത്. ഇവിെട നിന്നുള്ള മുട്ട ഉപയോഗിക്കരുതെന്ന് കാണിച്ച് ഉൽപന്നങ്ങളുടെ സീരിയൽ നമ്പർ ഉൾപ്പെടെയുള്ള പട്ടിക പ്രാദേശിക അധികൃതർക്ക് സർക്കുലറായി നൽകിയിട്ടുണ്ട്. ഇൗ മുട്ടകൾ വിതരണം ചെയ്യരുതെന്ന് കച്ചവടക്കാർക്ക് കർശന നിർദേശവും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.