ഏ​ര്‍ളി ചൈ​ല്‍ഡ്ഹു​ഡ് ​ ഡെ​വ​ല​പ്‌​മെ​ന്റ് ഫോ​റം 15 ന്

​അ​ബൂ​ദ​ബി: ജ​ന​നം മു​ത​ല്‍ എ​ട്ടു​വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​വും ക്ഷേ​മ​വും പ​ഠ​ന വ​ള​ര്‍ച്ച​ക്കു​മാ​യി അ​ബൂ​ദ​ബി ഏ​ര്‍ളി ചൈ​ല്‍ഡ്ഹു​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ്​ ഫോ​റം കാ​മ്പ​യി​ന് വേ​ദി​യാ​വു​ന്നു. മാ​ര്‍ച്ച് 15നാ​ണ് അ​ബൂ​ദ​ബി ചൈ​ല്‍ഡ്ഹു​ഡ് അ​തോ​റി​റ്റി, ദ ​വേ​ള്‍ഡ് ഏ​ർ​ലി ചൈ​ല്‍ഡ്ഹു​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ്​ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യാ​സ് സൗ​ദ് സ്‌​കേ​റ്റ് പാ​ര്‍ക്കി​ലാ​ണ് ദ്വി​ദി​ന ഫോ​റം ന​ട​ക്കു​ക. അ​ഞ്ഞൂ​റോ​ളം പ്ര​ഭാ​ഷ​ക​രും 250ൽ ​ഏ​റെ ഇ​ന്‍ഫ്‌​ളു​വ​ൻ​സ​ർ​മാ​രും ഫോ​റ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. വി​ദ​ഗ്ധ​ര്‍ കു​ട്ടി​ക​ളെ വ​ള​ര്‍ത്തു​ന്ന​തി​ന് മി​ക​ച്ച കു​ടും​ബ സൗ​ഹൃ​ദ ന​യ​ങ്ങ​ള്‍ നി​ര്‍ദേ​ശി​ക്കു​ക​യും സം​വാ​ദം ന​ട​ത്തു​ക​യും ചെ​യ്യും. വി​വി​ധ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജീ​വി​ക്കു​ന്ന നാ​ലു കു​ട്ടി​ക​ളു​ടെ ജീ​വി​തം സൂ​ക്ഷ്പ​രി​ശോ​ധ​ന​യ്ക്കും വി​ല​യി​രു​ത്ത​ലി​നും ച​ട​ങ്ങ് വേ​ദി​യാ​വും. കു​ട്ടി​ക​ളു​ടെ പ്രാ​യ​ത്തി​ന് ഉ​ചി​ത​മാ​യ സാ​ങ്കേ​തി​ക വി​ദ്യ, 21ാം നൂ​റ്റാ​ണ്ടി​ലെ ജീ​വി​ത​ശൈ​ലി, കു​ട്ടി​ക​ളു​ടെ വൈ​കാ​രി​ക ക്ഷേ​മം, സാ​മു​ഹി​ക ഇ​ട​പെ​ട​ലി​ന്‍റെ പ്രാ​ധാ​ന്യം എ​ന്നി​വ​യി​ലൊ​ക്കെ കേ​ന്ദ്രീ​കൃ​ത​മാ​യി​രി​ക്കും ഫോ​റം. ഉ​ഷ്ണ​കാ​ല​ത്ത് കു​ട്ടി​ക​ള്‍ക്ക് സു​ര​ക്ഷി​ത​മാ​യി വ്യാ​യാ​മം ചെ​യ്യാ​നും ക​ളി​ക്കാ​നും അ​നു​വ​ദി​ക്കു​ന്ന​തി​നെ കു​റി​ച്ചും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ കോ​വി​ഡ് എ​ങ്ങ​നെ ബാ​ധി​ച്ചു എ​ന്ന കാ​ര്യ​വും ഫോ​റം ച​ര്‍ച്ച ചെ​യ്യും. ദ്വി​ദി​ന ഫോ​റ​ത്തി​ന്റെ സ​മാ​പ​നം കു​റി​ച്ച് കു​ട്ടി​ക​ള്‍ക്കാ​യി ഓ​ട്ട​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Early Childhood Development Forum on March 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.