അബൂദബിയില്‍ ഗതാഗതക്കുരുക്ക് കുറക്കാന്‍ ഇ 20 ഹൈവേ വികസനം

അബൂദബി: വാഹനപ്പെരുപ്പം കണക്കിലെടുത്തും യാത്രാക്ലേശം പരിഹരിക്കാനും ലക്ഷ്യമിട്ട് ഇ 20 ഹൈവേയില്‍ വന്‍ വികസന പദ്ധതിയുമായി അബൂദബി നഗര, ഗതാഗത വകുപ്പ് (ഡി.എം.ടി). സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതല്‍ സുഗമമാക്കാന്‍ സഹായിക്കുന്ന ഈ പദ്ധതിയിലൂടെ നിലവിലുള്ള മൂന്നുവരിപ്പാത ഇരുവശങ്ങളിലും അഞ്ചുവരിപ്പാതയായി ഉയര്‍ത്തും. ഇതിനുപുറമെ, 10.5 കിലോമീറ്റര്‍ നീളത്തില്‍ പുതിയ റാമ്പുകളും ലൂപ്പുകളും നാല് പുതിയ പാലങ്ങളും നിര്‍മിക്കും. ഖലീഫ സിറ്റി, സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മേഖലകളിലായി എട്ട് സിഗ്‌നല്‍ ജംഗ്ഷനുകളും 1.5 കിലോമീറ്റര്‍ ഉള്‍റോഡുകളും ഇതിന്റെ ഭാഗമായി സജ്ജീകരിക്കുന്നുണ്ട്.

ഇ 20 ഹൈവേയുടെ ഇരുവശങ്ങളിലും വിപുലമായ രീതിയില്‍ മരം നട്ടുപിടിപ്പിക്കാനും ലാന്‍ഡ്സ്‌കേപ്പിങ് നടത്താനും പദ്ധതിയുണ്ട്. 62 കിലോമീറ്റര്‍ നീളത്തില്‍ സിവറേജ് മഴവെള്ള ഓവുചാലുകളും 37 കിലോമീറ്റര്‍ നീളത്തില്‍ ജലസേചന ശൃംഖലയും സ്ഥാപിക്കുന്നതോടൊപ്പം 485 അത്യാധുനിക തെരുവിളക്കുകളും ഈ പാതയില്‍ സ്ഥാപിക്കും.

Tags:    
News Summary - E20 Highway development to reduce traffic congestion in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.