ദുബൈ: കനത്ത ചൂടിലേക്ക് കടക്കുന്നതിന്റെ മുന്നറിയിപ്പായി യു.എ.ഇയിൽ വിവിധയിടങ്ങളിൽ കനത്ത പൊടിക്കാറ്റ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ പൊടിക്കാറ്റ് വ്യാപകമായിരുന്നു. വരും ദിവസങ്ങളിലും പൊടിക്കാറ്റുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനയാത്രക്കാർ ശ്രദ്ധിക്കണമെന്ന് വിവിധ എമിറേറ്റുകളിലെ പൊലീസ് അധികൃതർ മുന്നറിയിപ്പ് നൽകി.
ഡ്രൈവ് ചെയ്യുന്നതിന് മുൻപ് കാറിന്റെ ഹെഡ്ലൈറ്റുകൾ കൃത്യമായി വർക്ക് ചെയ്യുന്നുണ്ട് എന്നുറപ്പുവരുത്തുക. പൊടിക്കാറ്റുള്ള സമയത്ത് വേഗത കുറക്കുക. ലൈൻ മാറുന്നത് സൂക്ഷിച്ച് വേണം. മറ്റ് വാഹനങ്ങളിൽ നിന്ന് കൃത്യമായ അകലം പാലിക്കുക. എതിർവാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ലൈറ്റുകൾ ഡിം ചെയ്യുക. ഹസാർഡ് ലൈറ്റുകൾ അനാവശ്യമായി ഉപയോഗിക്കരുത്. വാഹനം ഓടിക്കുന്ന സമയത്ത് ഫോൺ ഉപയോഗിക്കുകയോ ദൃശ്യങ്ങൾ പകർത്തുകയോ ചെയ്യരുത്. റോഡിന് നടുവിൽ നിർത്തിയിടരുത്. ഗ്ലാസുകൾ തുറന്നിടരുതെന്നും പൊലീസ് നിർദേശം നൽകി. ദുബൈ ഖിസൈസ് ആസ്റ്റർ ആശുപത്രിക്ക് സമീപം അനുഭവപ്പെട്ട പൊടിക്കാറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.