ദുബൈ നഗര ദൃശ്യം
ദുബൈ: ദുബൈയിൽ താമസിക്കുന്നവർ ഒപ്പം കഴിയുന്നവരുടെ വിവരം രജിസ്റ്റർ ചെയ്യാൻ നിർദേശം. ദുബൈ ലാൻഡ് ഡിപ്പാർട്ടുമെന്‍റാണ് ഇത് സംബന്ധിച്ച നിർദേശം പുറത്തിറക്കിയത്. രണ്ടാഴ്ചയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. ദുബൈ റെസ്റ്റ് (Dubai REST) ആപ്പ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
കെട്ടിടങ്ങളുടെ ഉടമകൾ, വാടകക്കാർ, പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനികൾ, ഡെവലപ്പർമാർ എന്നിവരാണ് രജിസ്റ്റർ ചെയ്യേണ്ടത്. വ്യക്തിഗത വിവരങ്ങളും എമിറേറ്റ്സ് ഐ.ഡിയും ചേർക്കണം. ഒരു തവണ രജിസ്റ്റർ ചെയ്താൽ വീണ്ടും അപ്ഡേറ്റ് ചെയ്യാൻ കഴിയും. കരാർ പുതുക്കുന്നതനുസരിച്ച് അപ്ഡേറ്റ് ചെയ്യണം.
ദുബൈ റെസ്റ്റ് ആപ്പ് തുറന്ന ശേഷം ഇൻഡിവിജ്വൽ എന്ന ഭാഗം തെരഞ്ഞെടുക്കണം. യു.എ.ഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഡാഷ്ബോർഡിൽ നിങ്ങളുടെ വസ്തു എവിടെയാണെന്ന് തെരഞ്ഞെടുക്കാം. 'ആഡ് മോർ' എന്ന ഭാഗത്ത് എല്ലാവരുടെയും പേരും വിവരങ്ങളും രേഖകളും ചേർക്കാൻ സൗകര്യമുണ്ട്. കുടുംബമായി താമസിക്കുന്നവർ കുടുംബാംഗങ്ങളുടെ പേര് വിവരങ്ങൾ ചേർക്കണം. പേര് ചേർത്തവരെ പിന്നീട് ഒഴിവാക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.