ആൻറി മണി ലോണ്ടറിങ് ഡിപ്ലോമയുടെ ലോഞ്ചിങ് ചടങ്ങ്
ദുബൈ: കള്ളപ്പണം, തീവ്രവാദ ഫണ്ടിങ് എന്നിവ നേരിടുന്നതിന് ആൻറി മണി ലോണ്ടറിങ് ഡിപ്ലോമയുമായി ദുബൈ പൊലീസ്. ഐക്യരാഷ്ട്ര സഭയുമായി ചേർന്നാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിപ്ലോമ ആരംഭിക്കുന്നത്. യുനൈറ്റഡ് നേഷൻസ് ഓഫിസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (യു.എൻ.ഒ.ഡി.സി), ഗൾഫ് കോർപറേഷൻ കൗൺസിൽ എന്നിവയുടെ പങ്കാളിത്തത്തോടെയായിരിക്കും ഡിപ്ലോമ. ഇതുസംബന്ധിച്ച കരാറിൽ നേരത്തേ ഒപ്പുവെച്ചിരുന്നു.
ദുബൈ പൊലീസിലെ വിദഗ്ധരാണ് ഡിപ്ലോമ വികസിപ്പിച്ചെടുത്തത്. യു.എൻ.ഒ.ഡി.സി മേൽനോട്ടം വഹിച്ചു. കള്ളപ്പണവും തീവ്രവാദ ഫണ്ടിങ്ങും തടയാൻ പുതുതലമുറയെ പ്രാപ്തരാക്കുക എന്നതാണ് ഡിപ്ലോമയുടെ പ്രധാന ലക്ഷ്യം. എല്ലാവരുടെയും സുരക്ഷക്കാണ് പ്രാധാന്യമെന്നും ഇത്തരം കുറ്റകൃത്യങ്ങൾ ഒഴിവാക്കാനാണ് പുതിയ പദ്ധതി വഴി ലക്ഷ്യമിടുന്നതെന്നും ജനറൽ ഡിപാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ മേജർ ജനറൽ ജമാൽ സാലിം അൽ ജല്ലാഫ് പറഞ്ഞു.
ആൻറി നാർക്കോട്ടിക്സ് ആൻഡ് ആൻറി ഹ്യൂമൻ ട്രാഫിക്കിങ് ഡിപ്ലോമകൾ പോലെയാണ് പുതിയ പദ്ധതിയും ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.