‘പ്രൗഡ് ഓഫ് യു.എ.ഇ’ കാമ്പയിനിന്‍റെ ഭാഗമായി ദുബൈ പൊലീസ് താമസ മേഖലകളിൽ ദേശീയ പതാക വിതരണം ചെയ്യുന്നു
ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ‘പ്രൗഡ് ഓഫ് യു.എ.ഇ’ കാമ്പയിനിന്‍റെ ഭാഗമായി ദുബൈയിലും പരിസര പ്രദേശങ്ങളിലുമായി 800 ദേശീയ പതാകകൾ വിതരണം ചെയ്തതായി ദുബൈ പൊലീസ് അറിയിച്ചു. ഐ.ജി.ജിയുടെ പങ്കാളിത്തത്തിൽ ടൂറിസ്റ്റ് പൊലീസ്, വിവിധ പൊലീസ് സ്റ്റേഷനുകൾ എന്നിവയുടെ സഹകരണത്തിലൂടെ ജനറൽ ഡിപാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് താമസ സ്ഥലങ്ങളിൽ പതാക വിതരണം നടത്തിയത്. അൽ മർമൂം, മർഗാം, അൽ അവീർ, ലബാബ്, അൽ ഖവാനീജ് എന്നിവിടങ്ങളിൽ പതാക നൽകിയതായി ദുബൈ പൊലീസ് അറിയിച്ചു.
ഇത്തരം സംരംഭങ്ങളിലൂടെ സാമൂഹങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അതോടൊപ്പം ജനങ്ങളുടെ സജീവമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും സുസ്ഥിരത, ജീവിത നിലവാരം, സാമൂഹിക ഐക്യം എന്നിവയെ പിന്തുണക്കുകയും മൂല്യങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ദുബൈ പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.