വിദ്യാർഥികളേ, വീഡിയോ പിടിച്ച് സമ്മാനം നേടാം

ദുബൈ: സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണ വീഡിയോകൾക്കും ചിത്രങ്ങൾക്കും സമ്മാനവുമായി ദുബൈ പൊലീസ്. ലക്ഷം ദിർഹം വരെ സമ്മാനം ലഭിക്കുന്ന പദ്ധതിയാണ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹെമായ ഇന്‍റർനാഷനൽ സെന്‍ററുമായി (ഹിപ) ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇന്‍റർനാഷനൽ ഫോട്ടോഗ്രഫി അവാർഡിന്‍റെ രണ്ടാം എഡിഷനോടനുബന്ധിച്ചാണ് പുരസ്കാരം നൽകുന്നത്.

വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ഹിമായ ക്ലിപ്പ് കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നത്. യു.എ.ഇയിലെ സർവകലാശാലകൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, കോളജുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാം. എല്ലാ രാജ്യക്കാർക്കുമ അവസരമുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി ഫോട്ടോഗ്രാഫിയിൽ പുതിയ പരിഷ്കാരം കൊണ്ടുവന്നിട്ടുണ്ട്.

മുൻ വർഷം ഒരു ചിത്രമാണ് പരിഗണിച്ചിരുന്നതെങ്കിൽ ഇക്കുറി അഞ്ച് മുതൽ പത്ത് വരെ ചിത്രങ്ങളുടെ സീരീസ് പരിഗണിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട കൃത്യമായ സന്ദേശം നൽകുന്ന സീരീസായിരിക്കണം ഈ ചിത്രങ്ങൾ. കഴിഞ്ഞ എഡിഷനിൽ വീഡിയോയാണ് പരിഗണിച്ചിരുന്നത്.

ഇക്കുറി വീഡിയോയും ചിത്രങ്ങളും സ്വീകരിക്കും. 2023 മാർച്ച് ഒന്ന് മുതൽ 31 വരെയാണ് ചിത്രങ്ങളും വീഡിയോകളും സ്വീകരിക്കുക. അതിനാൽ, ചിത്രങ്ങൾ ഇന്ന് തന്നെ എടുത്തു തുടങ്ങാം. www.hipa.ae എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ കണ്ടന്‍റ്, മയക്കുമരുന്ന് പ്രതിരോധം എന്നിങ്ങനെ

മുന്ന് വിഭാഗങ്ങളിലായാണ് മത്സരം. മത്സരാർഥികൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ് തടയാൻ ബോധവത്കരണം നൽകുക എന്ന ലക്ഷ്യമിട്ടാണ് സൈബർ സെക്യൂരിറ്റി ഉൾപെടുത്തിയത്. ജീവിത മൂല്യങ്ങളെ ബാധിക്കുന്ന വിധം സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുക എന്നതാണ് ഡിജിറ്റൽ കണ്ടന്‍റ് എന്ന വിഭാഗം വഴി ലക്ഷ്യമിടുന്നത്. ലഹരി മരുന്ന് ഉപയോഗത്തിന്‍റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് കുടുംബങ്ങളെയും സമൂഹത്തെയും ബോധവതക്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാമത്തെ വിഭാഗം ഉൾപെടുത്തിയിരിക്കുന്നത്.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ

●വീ​ഡി​യോ എ​ടു​ക്കു​ന്ന​വ​ർ 60 സെ​ക്ക​ൻ​ഡി​ൽ ക​വി​യാ​ത്ത വീ​ഡി​യോ​യാ​ണ്​ ത​യാ​റാ​ക്കേ​ണ്ട​ത്. അ​റ​ബി​ക്​ സ​ബ്​ ടൈ​റ്റി​ൽ ന​ൽ​ക​ണം. എം.​പി 4 ഫോ​ർ​മാ​റ്റി​ലാ​യി​രി​ക്ക​ണം. 1080 എ​ച്ച്.​ഡി​യി​ൽ കു​റ​യാ​ത്ത ക്വാ​ളി​റ്റി​യു​ണ്ടാ​വ​ണം. സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​വ​ണം.

●ഫോ​ട്ടോ എ​ടു​ക്ക​ന്ന​വ​ർ അ​ഞ്ചി​ൽ കൂ​ടു​ത​ൽ ചി​ത്ര​ങ്ങ​ൾ ന​ൽ​ക​ണം. പ​ര​മാ​വ​ധി 10 ചി​ത്രം. സീ​രീ​സാ​യി വേ​ണം ചി​ത്ര​ങ്ങ​ൾ ത​യാ​റാ​ക്കാ​ൻ. ഓ​രോ ചി​ത്ര​ങ്ങ​ളും പ​ര​സ്പ​രം ബ​ന്ധ​മു​ള്ള​താ​യി​രി​ക്ക​ണം. ന​ഗ്​​ന​ത, അ​ക്ര​മം പോ​ലു​ള്ള​വ​യും ധാ​ർ​മി​ക​ത​ക്ക്​ നി​ര​ക്കാ​ത്ത​തു​മാ​യ ചി​ത്ര​ങ്ങ​ൾ പ​രി​ഗ​ണി​ക്കി​ല്ല. ലോ​ഗോ, ഒ​പ്പ്, പേ​ര്, സിം​ബ​ലു​ക​ൾ, ദി​വ​സം, സ​മ​യം പോ​ലു​ള്ള​വ എ​ൻ​ട്രി​ക​ളി​ൽ ഉ​ൾ​പെ​ടു​ത്ത​രു​ത്. ചി​ത്ര​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന​പ​ര​മാ​യ സാ​​ങ്കേ​തി​ക മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​മെ​ങ്കി​ലും ചി​ത്ര​ത്തി​നെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മാ​റ്റം വ​രു​ത്ത​ലു​ക​ൾ അ​നു​വ​ദി​ക്കി​ല്ല.

●ഇ​തി​ന്​ പു​റ​മെ മി​ക​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്​​സി​നും 60,000 ദി​ർ​ഹ​മി​ന്‍റെ പു​ര​സ്കാ​രം ന​ൽ​കു​ന്നു​ണ്ട്. ഇം​ഗ്ലീ​ഷ്, അ​റ​ബി ഭാ​ഷ​ക​ളി​ലെ മി​ക​ച്ച ക​​വ​റേ​ജി​നാ​ണ്​ പു​ര​സ്കാ​രം. 

Tags:    
News Summary - Dubai Police awards prizes for security-related awareness videos and images

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.