ദുബൈ: മെട്രോ, ട്രാം സർവീസുകളുടെ സമയത്തിൽ മാറ്റം വരുന്നു. പൊതുഗതാഗത ദിനമായ നവംബർ ഒന്ന് മുതൽ ഇത് നടപ്പാകുമെന്ന് ദുബൈ റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. നിലവിൽ അഞ്ചരക്കാണ് ആരംഭിക്കുന്ന റെഡ് ലൈൻ മെട്രോ സർവീസുകൾ അന്ന് മുതൽ പുലർച്ചെ അഞ്ചിന് തുടങ്ങും.
രാവിലെ 5.50 ന് തുടങ്ങിയിരുന്ന ഗ്രീൻ ലൈൻ 5.30 മുതൽ ഒാട്ടം തുടങ്ങും. രാവിലെ 6.30 ന് തുടങ്ങിയിരുന്ന ട്രാം സർവീസുകൾ ഇനി ആറ് മുതൽ ഒാട്ടം ആരംഭിക്കും. സേവനം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഇൗ തീരുമാനമെന്ന് ആർ.ടി.എ. റെയിൽ ഏജൻസിയുടെ ഒാപറേഷൻ ഡയറക്ടർ മുഹമ്മദ് യൂസഫ് അൽ മുത്തറബ് പറഞ്ഞു. ഇതോടൊപ്പം ആറ് സ്റ്റേഷനുകളിൽ നിന്ന് ഒരേ സമയം എക്സ്പ്രസ് മെട്രോ സർവീസുകളും തുടങ്ങും. റാശിദിയ, റിഗ്ഗ, എമിറേറ്റസ് ടവർ, ഫസ്റ്റ് ഗൾഫ് ബാങ്ക്, ജുമെറിയ ലേക്ക് ടവർ, യു.എ.ഇ എക്സ്ചേഞ്ച് എന്നീ സ്റ്റേഷനുകളാണ് ഇതിന് തെരഞ്ഞെടുത്തിരിക്കുന്നത്. ഏറ്റവും തിരക്കുള്ള മെട്രോ സ്റ്റേഷനുകളാണിവ. ആദ്യ സർവീസുകളിലെ തിരക്ക് കുയാൻ ഇത് ഇടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശനിയാഴ്ച മുതൽ മുതൽ ബുധനാഴ്ച വരെ റെഡ്, ഗ്രീൻ ലൈനുകൾ രാത്രി 12വരെയും ട്രാമുകൾ ഒരു മണി വരെയും ഒാടും. വ്യാഴാഴ്ചകളിൽ മെട്രോ രാത്രി ഒരു മണിവരെ പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ 10 മുതൽ ഒന്ന് വരെയാണ് സേവനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.