ദുബൈ: ദുബൈ-കൊയിലാണ്ടി മണ്ഡലം കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവ് കെ.എം.സി.സി സൗഹൃദ സംഗമം ‘കൂടിയിരിക്കൽ-2025’ ശ്രദ്ധേയമായി. ദുബൈ അബൂഹൈൽ കെ.എം.സി.സിയിൽ കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി നിഷാദ് പയ്യോളിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി മണ്ഡലം പ്രസിഡന്റ് നസീം പാണക്കാട് ഉദ്ഘാടനം ചെയ്തു.
സംഗമത്തിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി നിസാർ കളത്തിലിനെയും (ചേലിയ), ജനറൽ സെക്രട്ടറിയായി ഒ.ടി ശുക്കൂറിനെയും (കവലാട്), ട്രഷററായി വി.വി അക്ബറിനെയും (മാടാക്കര), രക്ഷാധികാരിയായി കെ.വി അബ്ദുല്ലയെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി മജീദ് കിഴക്കേ കാവലാട്ടിൽ, യൂസഫ് മാറിയാസ്, മജീദ് മുഖമിതാഴെ, സെക്രട്ടറിമാരായി മുസ്തഫ ചേലിയ, തഫ്സൽ ഫലാഹ്, ഷരീഫ് പി.ടി, മുഹമ്മദ് ഹംറാസ് റോഷൻ എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു. പഞ്ചായത്തിന്റെ പ്രത്യേക ചുമതലയുള്ള മുനീർ ടി.ടി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് സാഹിർ പി.കെ, മുസ്തഫ ചേലിയ, ഷുക്കൂർ ഒ.ടി എന്നിവർ ആശംസ നേർന്നു. ഇ. മുനീർ സ്വാഗതവും വി. അക്ബർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.