നാട്ടിക മണ്ഡലം കെ.എം.സി.സി കൺവെൻഷൻ തൃശൂർ ജില്ല ആക്ടിങ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കെ.എം.സി.സി നാട്ടിക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെൻഷനും ഹംസഫര്‍ കാമ്പയിനും സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നണിയെ വിജയിപ്പിക്കാൻ വോട്ടു നൽകാൻ യോഗം അഭ്യർഥിച്ചു. മണ്ഡലം പ്രസിഡന്റ് ഷകീർ പാട്ടാട്ടിന്റെ അധ്യക്ഷതയിൽ തൃശൂര്‍ ജില്ല ആക്ടിങ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം നിർവഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറര്‍ ബഷീര്‍ വരവൂര്‍, ജില്ല വൈസ് പ്രസിഡന്റ് അബൂ ഷമീര്‍, ജില്ല സെക്രട്ടറി ഹനീഫ് തളിക്കുളം, ജില്ല വനിത വിങ് പ്രസിഡന്റ് റസിയ ഷമീര്‍, എന്നിവര്‍ ആശംസകൾ നേർന്നു. നാട്ടിക മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ബദറുദ്ദീന്‍ നാട്ടിക, സുള്‍ഫിക്കര്‍ തളിക്കുളം, ഹുസൈന് അറക്കല്‍, മനാഫ് മുഹമ്മദ്, ഷാഹുല്‍ ഉപ്പാട്ട്, ഷമീര്‍ നാട്ടിക, ജുനൈദ് തളിക്കുളം, സിറാജുദ്ദീന് കിഴുപ്പിള്ളിക്കര എന്നിവരും നാട്ടിക വനിത വിങ് അംഗങ്ങളായ റാഷിദ ബദറുദ്ദീന്‍, സബിത ഷാഹുല്‍, മുബീന സുല്‍ഫിക്കര്‍ എന്നിവരും സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുബശ്ശിര്‍ മുറ്റിച്ചൂര്‍ സ്വാഗതവും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ അബ്ദുല്‍ സത്താര്‍ പട്ടാട്ട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.