ദുബൈ നഗര ദൃശ്യം
ദുബൈ: വിസ്മയങ്ങളുടെ നഗരമായ ദുബൈ ലോകത്തെ ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപനം. 2022ലെ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിലാണ് 'ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് ഡെസ്റ്റിനേഷൻസ്' എന്ന പദവി ദുബൈ കൈവരിച്ചത്. ആഗോളതലത്തിലെ പ്രമുഖ നഗരങ്ങളായ ലണ്ടൻ, റോം, പാരിസ് അടക്കമുള്ളവയെ പിന്തള്ളിയാണ് നേട്ടം കൈവരിച്ചത്. വിനോദ യാത്രികരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ, ഹോട്ടലുകൾ, റസ്റ്റാറന്‍റുകൾ, ചെയ്യാനാഗ്രഹിക്കുന്ന കാര്യം തുടങ്ങിയവയെ കണ്ടെത്തുന്നതിനുള്ള പുരസ്കാരമാണിത്. ചരിത്രവും ആധുനികതയും സംയോജിപ്പിച്ച നഗരം, ലോകോത്തര ഷോപ്പിങ് അനുഭവവും സാഹസികതയും ലഭ്യമാകുന്ന ഇടം എന്നീ വിശേഷണങ്ങളാണ് ദുബൈക്ക് നൽകിയിരിക്കുന്നത്. ദുബൈ ഓപറയിൽ ഷോ കാണാം, ബുർജ് ഖലീഫയുടെ മുകളിൽനിന്ന് ഡൗൺടൗൺ കാണാം, സ്വർണം, തുണിത്തരങ്ങൾ, സുഗന്ധവ്യഞ്ജന സൂക്കുകൾ എന്നിവ സന്ദർശിച്ച് ദുബൈ ക്രീക്കിൽ ചെലവഴിക്കാം തുടങ്ങിയവയും നഗരത്തിെൻറ ആകർഷണീയതകളായി വിലയിരുത്തുന്നു.
മരുഭൂമിയിലെ മൺകൂനകൾക്ക് മുകളിൽ ഹോട്ട് എയർ ബലൂണിൽ പൊങ്ങിക്കിടക്കാനും പാം ജുമൈറക്ക് മുകളിലൂടെ സ്കൈഡൈവ് ചെയ്യാനുമുള്ള സൗകര്യവും എടുത്തു പറയുന്നുണ്ട്. കോവിഡ് ലോക്ഡൗണിെൻറ ഭാഗമായി അതിർത്തികൾ അടച്ച ശേഷം വിനോദസഞ്ചാരികൾക്കായി വീണ്ടും തുറന്ന ലോകത്തിലെ ആദ്യത്തെ നഗരങ്ങളിലൊന്നാണ് ദുബൈ എന്നതും ആരോഗ്യ സുരക്ഷക്ക് മുൻഗണന നൽകുന്നതും അവാർഡിെൻറ പട്ടികയിൽ ഒന്നാമതെത്താൻ കാരണമായി. ശൈത്യകാലമാണ് നഗരം സന്ദർശിക്കാൻ ഏറ്റവും യോജിച്ച സമയമെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.