ശുഐബ് ശറഫുദ്ദീൻ
ദുബൈ: ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡിന്റെ 27ാം എഡിഷൻ ജേതാക്കളെ കണ്ടെത്തുന്നതിനുള്ള മത്സരങ്ങൾക്ക് തുടക്കമായി. ദുബൈ കൾചറൽ ആൻഡ് സയൻറിഫിക് അസോസിയേഷൻ ആസ്ഥാനത്ത് നടക്കുന്ന മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 70 മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ഇന്ത്യയെ പ്രതിനിധാനംചെയ്യുന്നത് ശുഐബ് ശറഫുദ്ദീൻ മുഹമ്മദ് എന്ന തെലങ്കാന സ്വദേശിയാണ്.
ഹൈദരാബാദ് ഉസ്മാനിയ സർവകലാശാലയിൽനിന്ന് ബി.ബി.എ ബിരുദം നേടിയ ശുഐബ് കേരളത്തിൽ നടന്ന ദേശീയതല മത്സരത്തിൽ വിജയിച്ച ശേഷമാണ് ദുബൈയിൽ എത്തിയത്. കോഴിക്കോട് ആസ്ഥാനമായ അൽ മർകസുൽ ഫാറൂഖി എന്ന സ്ഥാപനത്തിന്റെ കാർമികത്വത്തിലാണ് ദേശീയതല മത്സരം നടന്നത്. 19 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.