Posted On
date_range Updated On
date_range പ്രവാസികളുടെ മക്കൾക്ക് എൻ.ആർ.ഐ സർട്ടിഫിക്കറ്റിന് കൂടുതൽ സമയം അനുവദിച്ച് ദുബൈ ഇന്ത‍്യന്‍ കോൺസുലേറ്റ്
ദുബൈ: കോളജ് പ്രവേശനത്തിന് പ്രവാസികളുടെ മക്കൾക്ക് അടിയന്തിരമായി എൻ.ആർ.ഐ സർട്ടിഫിക്കറ്റ് നൽകാൻ കൂടുതൽ സമയം അനുവദിച്ചതായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇന്ന് (ശനിയാഴ്ച) രാവിലെ എട്ട് മുതൽ 12 വരെ അടിയന്തര സേവനം ആവശ്യമുള്ളവർക്ക് കോൺസുലേറ്റിന്റ ഗേറ്റ് നമ്പർ ഒന്നിൽ നേരിട്ട് എത്താം. ഈമാസം 31 നകം സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്കാണ് ഈ സേവനം. ഓൺലൈൻ വഴി പൂരിപ്പിച്ച രേഖകളും എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റും സഹിതമാണ് അപേക്ഷകർ എത്തേണ്ടതെന്ന് കോൺസുലേറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.