ദുബൈ: ആരോഗ്യ-ചികിത്സാ മേഖലയിലെ അതിനൂതന മുന്നേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കാനും രീതികളും നയങ്ങളും അനുഭവങ്ങളും പങ്കുവെക്കാനും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ രക്ഷകര്‍തൃത്വത്തില്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) ഒരുക്കിയ ദ്വിദിന ദുബൈ ഹെല്‍ത് ഫോറത്തിന് തുടക്കമായി.
വിവിധ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരും ലോകപ്രശസ്ത വൈദ്യശാസ്ത്ര പണ്ഡിതരൂം മുതല്‍ നഴ്സിങ് വിദ്യാര്‍ഥികള്‍ വരെ രണ്ടായിരത്തിലേറെ പേരാണ് ഫോറത്തില്‍ പങ്കെടുക്കുന്നത്.
ഇതിനോടനുബന്ധിച്ച് ത്രിഡി സാങ്കേതിക വിദ്യ ആരോഗ്യമേഖലയില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച പ്രദര്‍ശനവും ആരംഭിച്ചിട്ടുണ്ട്. ഡി.എച്ച്.എ ചെയര്‍മാന്‍ ഹുമൈദ് അല്‍ ഖതാമി ഉദ്ഘാടനം ചെയ്തു. വികസനം സംബന്ധിച്ച ഏറ്റവും പ്രധാനമായ അളവുകോലാണ് ആരോഗ്യ മേഖലയിലെ മേന്‍മയെന്നും ലോകനിലവാരത്തിലെ ആരോഗ്യപരിരക്ഷാ മുന്നേറ്റം സാധ്യമാക്കുക എന്നത് രാജ്യത്തിന്‍െറ പ്രഖ്യാപിത ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ സന്തോഷം ഉറപ്പാക്കുകയാണ് ഓരോ സര്‍ക്കാറിന്‍െറയും ദൗത്യമെന്നും ഏറ്റവും മികച്ച ചികിത്സാ-വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് സന്തോഷം സാധ്യമാക്കുന്നതിനാണെന്നും ഫോറത്തില്‍ സംസാരിച്ച സന്തോഷ കാര്യ സഹമന്ത്രി ഉഹൂദ് ബിന്‍ത് ഖല്‍ഫാന്‍ അല്‍ റൂമി അഭിപ്രായപ്പെട്ടു.
ഫോറം സന്ദര്‍ശിക്കാനത്തെിയ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സാങ്കേതിക പ്രദര്‍ശന വേദിയിലത്തെി നൂതന ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചോദിച്ചറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.