എക്​സ്​പോ സന്ദർശകർ 30ലക്ഷത്തിലേക്ക്​

ദുബൈ: എക്​സ്​പോ 2020ദുബൈയിലെ സന്ദർശകരുടെ എണ്ണം 30ലക്ഷത്തിലേക്ക്​. ഒക്​ടോബർ ഒന്നിന്​ ആരംഭിച്ച സന്ദർശക പ്രവാഹം അഞ്ചാഴ്​ച പിന്നിട്ടപ്പോൾ 29ലക്ഷം കടന്നതായി കഴിഞ്ഞ ദിവസം സംഘാടകർ വെളിപ്പെടുത്തി. ഇവരിൽ 65ശതമാനം പേരും ആറുമാസത്തെ സീസൺ പാസെടുത്താണ്​ ​വിശ്വമേളയിൽ പ്രവേശിച്ചത്​. ഒരു ലക്ഷം സന്ദർശകർ കുട്ടികളുമാണ്​. ഇതുവരെയുള്ള കണക്കനുസരിച്ച്​ സൗദി അറേബ്യയുടെ പവലിയനാണ്​ ഏറ്റവും കൂടുതൽ പേരെ ആകർഷിച്ചത്​. അഞ്ചുലക്ഷത്തിലേറെ പേരാണ്​ ഇവിടെ ഇതിനകം സന്ദർശിച്ചത്​. ഇന്ത്യൻ പവലിയനിലെത്തിയവരുടെ എണ്ണം രണ്ട്​ ലക്ഷത്തിലേറെയായിട്ടുണ്ട്​.

യു.എ.ഇ താമസക്കാർക്കിടയിലും വിനോദ സഞ്ചാരികൾക്കിടയിലും എക്​സ്​പോയുടെ താൽപര്യത്തെ വ്യക്​തമാക്കുന്നതാണ്​ സന്ദർശകരുടെ എണ്ണത്തിലെ വർധനവെന്ന്​ അധികൃതർ പ്രസ്​താവിച്ചു. സ്​കൂളുകളിലെ മധ്യകാലാവധിയും ദീപാവലി അടക്കമുള്ള ആഘോഷങ്ങള​ും സന്ദർശകരുടെ എണ്ണം വർധിക്കാൻ കാരണമായിട്ടുണ്ട്​. അൽഭുതപ്പെടുത്തുന്ന രീതിയിലാണ്​ സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നതെന്ന്​ എക്സ്പോ കമ്മ്യൂണിക്കേഷൻസി​െൻറ സീനിയർ വൈസ് പ്രസിഡൻറ്​ സ്​കോനെയ്​ഡ്​ മക്​ജീചിൻ അറിയിച്ചു. ഇതിനകം ഓൺലൈൻ വഴി എക്​സ്​പോ പരിപാടികൾ വീക്ഷിച്ചവരുടെ എണ്ണം 15ലക്ഷം കടന്നിട്ടുണ്ട്​.

നവംബറിൽ ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ എക്​സ്​പോ സന്ദർശിക്കുന്നതിന്​ ടിക്കറ്റ്​ നിരക്ക്​ പകുതിയാക്കിയിട്ടുണ്ട്​. ദിവസ ടിക്കറ്റിന്​ നൽകണ്ടേ 95ദിർഹമിന്​ പകരം 45ദിർഹമാണ്​ ഈ ടിക്കറ്റിന്​ ഇടാക്കുക. വാരാന്ത്യ അവധികളായ വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിലാണ്​ ഓഫർ. ഓഫർ ടിക്ക​റ്റെടുക്കുന്നവർക്ക്​ 10 സ്​മാർട്​ ക്യൂ ബുക്കിങ്​ സൗകര്യവുമുണ്ടായിരിക്കും. വിവിധ പവലിനുകളിൽ പ്രവേശിക്കുന്നതിന്​ ഏർപ്പെടുത്തിയ സ്​മാർട്​ ക്യൂ ബുക്കിങ്​ ഉപയോഗിക്കുന്നവർക്ക്​ വരിനിൽക്കാതെ ​പ്രവേശനമനുവദിക്കും. നവംബർ ടിക്കറ്റ്​ നിരക്കിലെ ഇളവ്​ കൂടുതൽ സന്ദർശകരെ മേളയിലെത്തിക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

Tags:    
News Summary - Dubai Expo attracts over 30 lakh visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.