Court

ലൈസൻസില്ലാതെ വാഹനമോടിച്ച ഡ്രൈവർക്ക്​ 5000 ദിർഹം പിഴ

ദുബൈ: ​ലൈസൻസില്ലാതെ വാഹനമോടിച്ച്​ അറബ്​ ഡ്രൈവർക്ക്​ ദുബൈ ട്രാഫിക്​ കോടതി 5,000 ദിർഹം പിഴ ചുമത്തി. കാർ ഉടമ അറിയാതെയാണ്​ ഇയാൾ വാഹനമോടിച്ചതെന്ന്​ കോടതി കണ്ടെത്തി. കഴിഞ്ഞ വർഷം ഡിസംബറിലാണ്​ ഇയാൾക്കെതിരെ പൊലീസ്​ കേസെടുത്തത്​. ചെക്​ പോയിന്‍റിൽ വാഹന പരിശോധനക്കിടെ സംശയം തോന്നിയ പൊലീസ്​ ലൈസൻസ്​ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാൻ ഡ്രൈവർക്ക്​ കഴിഞ്ഞിരുന്നില്ല.

കൂടാതെ, വാഹന ഉടമയുടെ സമ്മത പത്രമോ ഉണ്ടായിരുന്നില്ലെന്നും ​പൊലീസ്​ കണ്ടെത്തി. ചോദ്യ ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ, വിചാരണ വേളയിൽ ഇയാൾ കോടതിയിൽ ഹാജരായില്ല. പ്രതിയുടെ കുറ്റസമ്മത മൊഴി കണക്കിലെടുത്ത കോടതി ഇയാളുടെ അഭാവത്തിൽ പിഴ ചുമത്തി ഉത്തരവിടുകയായിരുന്നു.

Tags:    
News Summary - Driver fined Dh5,000 for driving without a license

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.