ദുബൈ: ദുബൈ ഫോക്ലോർ അക്കാദമിയിൽ ഒക്ടോബർ 18ന് നടക്കുന്ന ‘വെള്ളിനക്ഷത്രമേ നിന്നെ നോക്കി’ എന്ന പരിപാടിയുടെ ഭാഗമായി നാടക ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. മലയാള നാടക ഗാനങ്ങളിൽനിന്നുള്ള ഏതെങ്കിലും നാലുവരി പാടുന്ന വിഡിയോ ആണ് മത്സരത്തിലേക്ക് അയക്കേണ്ടത്. കരോക്കെ സംഗീതം പാടില്ല. പ്രായപരിധിയില്ലാതെ ആർക്കും മത്സരത്തിൽ പങ്കെടുക്കാം.
മത്സരാർഥികളിൽനിന്ന് ഒന്നാം സ്ഥാനം നേടുന്നയാൾക്ക് സമ്മാനവും ഒക്ടോബർ 18ന് നടക്കുന്ന പരിപാടിയിൽ കല്ലറ ഗോപൻ, നാരായണി ഗോപൻ, ജി ശ്രീറാം എന്നിവരോടൊപ്പം വേദിയിൽ പാടാനും അവസരം ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ +971559240999 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക. വിഡിയോ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 10 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.