അബൂദബി: അല്‍ഐനിലെ ജബല്‍ ഹഫീതിലെ പാര്‍ക്കിങ് ലോട്ടുകളില്‍ ബാര്‍ബിക്യു നിരോധിച്ച് അധികൃതര്‍. നിയമലംഘകര്‍ക്ക് 4000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് നഗരഗതാഗത വകുപ്പും അല്‍ഐന്‍ സിറ്റി മുനിസിപ്പാലിറ്റിയും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നോട്ടീസുകള്‍ പാര്‍ക്കിങ് ലോട്ടുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഓരോവര്‍ഷവും ആയിരക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്ന പ്രദേശമാണ് ജബല്‍ ഹഫീത്. മേഖലയില്‍ നിരവധി ഭക്ഷണ പാനീയ വിൽപനശാലകളും കുടുംബങ്ങള്‍ അടക്കമുള്ള സന്ദര്‍ശകര്‍ക്കായി മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിരോധിത മേഖലകളില്‍ ബാര്‍ബിക്യു പാചകം ചെയ്യുന്നവര്‍ക്ക് 1000 ദിര്‍ഹമാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടായിരം ദിര്‍ഹവും മൂന്നാം വട്ടവും നിയമലംഘനം നടത്തിയാല്‍ നാലായിരം ദിര്‍ഹവും പിഴ ചുമത്തുമെന്നാണ് അധികൃതരുടെ വിശദീകരണം.
ഇക്കഴിഞ്ഞ ഡിസംബറില്‍ അല്‍ഐനെ അറബ് ടൂറിസം തലസ്ഥാനം 2026 ആയി തെരഞ്ഞെടുത്തിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് മേഖലയില്‍ ഏറ്റവും മികച്ച സൗകര്യങ്ങളാണ് സന്ദർശകർക്കായി അധികൃതർ ഒരുക്കിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.