ഉമ്മുല്‍ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ആർട്സ് വിങ് ഒരുക്കിയ ‘വർണം ഐ.എ.യു ആർട്സ് ഫെസ്റ്റ്
ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ആർട്സ് വിങ് ‘വർണം ഐ.എ.യു ആർട്സ് ഫെസ്റ്റ്’ എന്ന പേരിൽ ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. അഞ്ഞൂറോളം അംഗങ്ങൾ അണി നിരന്ന പരിപാടിയിൽ നാലു ഗ്രൂപ്പുകളായി നടന്ന കലാ മത്സരങ്ങളിൽ ഘോഷ യാത്ര, മ്യൂസിക്, ഡാൻസ്, കോമഡി സ്കിറ്റ്, ഷോർട്ട് മൂവി, കളറിങ്, പെൻസിൽ ഡ്രായിങ് തുടങ്ങി 30ഇൽ പരം ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. ഇരുനൂറ്റി അമ്പതോളം കലാകാരന്മാരാണ് വിവിധ പരിപാടികളിലായി പങ്കെടുത്തത്.
വിവിധ ഇനങ്ങളിൽ നടന്ന മത്സരത്തിൽ ബ്ലൂ ടീം ചാമ്പ്യൻസ് പട്ടവും യെല്ലോ ടീം രണ്ടാം സ്ഥാനവും നേടിയപ്പോൾ റെഡ്, ഗ്രീൻ ടീമുകൾ മൂന്നും നാലും സ്ഥാനങ്ങൾ നേടി. തുടർന്ന് നടന്ന സമാപന ചടങ്ങിൽ പ്രസിഡന്റ് സജാദ് നാട്ടിക അധ്യക്ഷത വഹിച്ചു. ആക്റ്റിങ് ജനറൽ സെക്രട്ടറി റാഷിദ് പൊന്നാണ്ടി സ്വാഗതവും ആർട്സ് വിങ് കോർഡിനേറ്റർ നസീർ സി.കെ നന്ദിയും പറഞ്ഞു. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.