പ്രാ​ദേ​ശി​ക തേ​ൻ ഉ​ൽ​പാ​ദ​ക​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വീ​ക്ഷി​ക്കു​ന്ന ഷാ​ർ​ജ ചേം​ബ​ർ പ്ര​തി​നി​ധി​ക​ൾ

പ്രാ​ദേ​ശി​ക തേ​ൻ ഉ​ൽ​പാ​ദ​ക​ർ​ക്ക്​ സ​ഹാ​യ​വു​മാ​യി ഷാ​ർ​ജ ചേം​ബ​ർ

ഷാ​ർ​ജ: തേ​നീ​ച്ച വ​ള​ർ​ത്ത​ൽ, തേ​ൻ ഉ​ൽ​പാ​ദ​ന മേ​ഖ​ല​യെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ർന്ന്​ ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി.

പ്ര​ത്യേ​ക ദേ​ശീ​യ വ്യ​വ​സാ​യ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ​യും സം​രം​ഭ​ക​രെ​യും ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ ഉ​ട​മ​ക​ളെ​യും പി​ന്തു​ണ​ക്കു​ന്ന​തി​ന്‍റെ​യും പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ അ​വ​രു​ടെ സ​ജീ​വ സം​ഭാ​വ​ന ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ്​ ചേം​ബ​ർ ഈ ​മേ​ഖ​ല​യി​ൽ ശ്ര​ദ്ധി​ക്കു​ന്ന​ത്. മാ​ർ​ക്ക​റ്റി​ങ്​ അ​വ​സ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, തേ​നീ​ച്ച പ്ര​ജ​ന​ന​ത്തി​നു​ള്ള മി​ക​ച്ച രീ​തി​ക​ൾ പ​ങ്കു​വെ​ക്കു​ക, കാ​ര്യ​ക്ഷ​മ​മാ​യ വി​ത​ര​ണ ശൃം​ഖ​ല​ക​ൾ ഉ​റ​പ്പാ​ക്കു​ക എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ തേ​ൻ ഉ​ൽ​പാ​ദ​ക​രെ സ​ഹാ​യി​ക്കു​ന്ന​ത്.

യു.​എ.​ഇ നേ​തൃ​ത്വ​ത്തി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ ഷാ​ർ​ജ​യു​ടെ സാം​സ്കാ​രി​ക​വും പാ​രി​സ്ഥി​തി​ക​വു​മാ​യ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ഈ ​സം​രം​ഭ​ങ്ങ​ൾ ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷ​യെ​യും ഏ​റെ പി​ന്താ​ങ്ങു​ന്ന​താ​ണ്.ചേം​ബ​റി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ തേ​നീ​ച്ച വ​ള​ർ​ത്തു​ന്ന​വ​രെ സാ​മ്പ​ത്തി​ക​മാ​യി ശാ​ക്തീ​ക​രി​ക്കു​ക​യും ഉ​ൽ​പ്പ​ന്ന ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ക​യും പ്രാ​ദേ​ശി​ക, ആ​ഗോ​ള ക​യ​റ്റു​മ​തി അ​വ​സ​ര​ങ്ങ​ൾ തു​റ​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് ചേം​ബ​ർ അ​ൽ ദൈ​ദ് ശാ​ഖ​യു​ടെ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് മു​സ്ബ​ഹ് അ​ൽ തു​നൈ​ജി പ​റ​ഞ്ഞു.

Tags:    
News Summary - Sharjah Chamber supports local honey producers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.