മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്കിടെ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ശൈഖ്
മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും
യു.എ.ഇ പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച
ദുബൈ: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സാന്നിധ്യത്തിൽ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അദ്ദേഹത്തോടൊപ്പം സേവനമനുഷ്ഠിച്ച നിലവിലുള്ളതും നേരത്തെയുള്ളതുമായ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.
രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന്റെ 20ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
ചടങ്ങിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദിനെ അഭിനന്ദിച്ച ശൈഖ് മുഹമ്മദ് ബിൻ സായിദ്, അദ്ദേഹത്തിന്റെ സമർപ്പിത സേവനം തുടരാനും രാജ്യത്തിന്റെ നേട്ടങ്ങളുടെ യാത്ര നിലനിർത്താനും യു.എ.ഇയിലെ ജനങ്ങൾക്ക് ശോഭനമായ ഭാവി സാക്ഷാത്കരിക്കാൻ സഹായിക്കാനും ആരോഗ്യവും ക്ഷേമവും ആശംസിച്ചു.
ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിൽ യു.എ.ഇ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയും ആഗോള കേന്ദ്രമായി ഉയർന്നുവരികയും ചെയ്തിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു.
രണ്ട് പതിറ്റാണ്ട് നീണ്ട ഈ യാത്രയിൽ പങ്കാളികളായ എല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.