റാസൽഖൈമ പ്രവാസി സാഹിത്യോത്സവ വിജയികൾ
റാസൽഖൈമ: കലാലയം സംസ്കാരികവേദി റാസൽഖൈമ സോൺ സംഘടിപ്പിച്ച പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. ഈജിപ്ഷ്യൻ ക്ലബ് അൽനഖീലിൽ നടന്ന പരിപാടിയിൽ നാല് സെക്ടറുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾ മാറ്റുരച്ചു.
വിവിധ മത്സരങ്ങളിൽ ഖറാൻ സെക്ടർ ജേതാക്കളായി. നഖീൽ സെക്ടർ രണ്ടാം സ്ഥാനത്തെത്തി. ശാം, കോർണിഷ് എന്നീ സെക്ടറുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
നഖീലിൽ നിന്നുള്ള നിഹാൽ മുഹമ്മദ് മാട്ടിൽ കലാപ്രതിഭയായും ജാസിയ ജാഫർ സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമം ഐ.സി.എഫ് റാസൽഖൈമ റീജ്യനൽ പ്രസിഡൻറ് അഷ്റഫ് ഉമരി ഉദ്ഘാടനം ചെയ്തു.
ആർ.എസ്.സി യു.എ.ഇ നാഷനൽ പ്രതിനിധി ഇയാസ് സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി. ആർ.എസ്.സി ഗ്ലോബൽ കലാലയം സെക്രട്ടറി ജാഫർ കണ്ണപുരം വിജയികളെ പ്രഖ്യാപിച്ചു. പ്രോഗ്രാം കൺവീനർ ഉനൈസ് ബുഖാരി സ്വാഗതവും വിസ്ഡം സെക്രട്ടറി അബ്ദുല്ലാഹിൽ യാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.