ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ് ത​ട്ടി​പ്പ്; വ​ൻ​തു​ക തി​രി​കെ ന​ൽ​കാ​ൻ ഉ​ത്ത​ര​വ്

അ​ബൂ​ദ​ബി: ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് ഓ​ണ്‍ലൈ​ന്‍ ട്രേ​ഡി​ങ്ങി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച യു​വാ​വി​നോ​ട് ഇ​ര​ക്ക്​ 3,96,058 ദി​ര്‍ഹം തി​രി​കെ ന​ല്‍കാ​നും ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​മ്പ​തി​നാ​യി​രം ദി​ര്‍ഹം ന​ല്‍കാ​നും ഉ​ത്ത​ര​വി​ട്ട് അ​ബൂ​ദ​ബി ഫാ​മി​ലി, സി​വി​ല്‍ ആ​ന്‍ഡ് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക്ലെ​യിം​സ് കോ​ട​തി. ട്രേ​ഡി​ങ് പ്ലാ​റ്റ്‌​ഫോ​മി​ല്‍ പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ ലാ​ഭം ല​ഭി​ക്കു​മെ​ന്ന പ്ര​തി​യു​ടെ വാ​ക്ക് വി​ശ്വ​സി​ച്ച് താ​ന്‍ വ​ലി​യ തു​ക ട്രാ​ന്‍സ്ഫ​ര്‍ ചെ​യ്തു ന​ല്‍കി​യെ​ന്ന് പ​രാ​തി​ക്കാ​ര​ന്‍ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു.

പ​രാ​തി​ക്കാ​ര​ന്‍ പ​ണം നി​ക്ഷേ​പി​ച്ച ട്രേ​ഡി​ങ് പ്ലാ​റ്റ്‌​ഫോ​മി​ന് ഔ​ദ്യോ​ഗി​ക ര​ജി​സ്‌​ട്രേ​ഷ​ന്‍ പോ​ലു​മി​ല്ലെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. താ​ന്‍ നി​ക്ഷേ​പി​ച്ച പ​ണ​വും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഒ​രു​ല​ക്ഷം ദി​ര്‍ഹ​മും പ്ര​തി​യി​ല്‍നി​ന്ന് ഈ​ടാ​ക്കി ന​ല്‍ക​ണ​മെ​ന്നാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ന്റെ ആ​വ​ശ്യം. ത​ന്റെ കോ​ട​തി​ച്ചെ​ല​വു​ക​ളും അ​ഭി​ഭാ​ഷ​ക​ന്റെ ഫീ​സും പ്ര​തി​ഭാ​ഗം വ​ഹി​ക്ക​ണ​മെ​ന്നും പ​രാ​തി​ക്കാ​ര​ന്‍ വാ​ദി​ച്ചു. ട്രേ​ഡി​ങ് പ്ലാ​റ്റ്‌​ഫോം സു​ര​ക്ഷി​ത​മാ​ണെ​ന്നു വി​ശ്വ​സി​പ്പി​ച്ച പ്ര​തി പ​രാ​തി​ക്കാ​ര​ന് ആ​ദ്യം ലാ​ഭം ന​ല്‍കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തോ​ടെ കൂ​ടു​ത​ല്‍ വി​ശ്വാ​സം വ​ന്ന പ​രാ​തി​ക്കാ​ര​ന്‍ കൂ​ടു​ത​ല്‍ പ​ണം നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി മ​ന​പ്പൂ​ര്‍വം ത​ട്ടി​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​ത​ട​ക്ക​മു​ള്ള തെ​ളി​വു​ക​ള്‍ പ​രി​ശോ​ധി​ച്ച കോ​ട​തി​ക്ക് ബോ​ധ്യ​മാ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പ​രാ​തി​ക്കാ​ര​ന് അ​നു​കൂ​ല​മാ​യ വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

Tags:    
News Summary - Online trading scam; Decision to return money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.