ചരിത്രകാരൻ ഡോ. കെ.കെ.എന്‍. കുറുപ്പ് അൽമനാർ സെന്റർ സന്ദർശിച്ചപ്പോൾ
ദുബൈ: ഹ്രസ്വ സന്ദര്‍ശനാർഥം യു.എ.ഇയില്‍ എത്തിയ പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാന്‍സലറുമായിരുന്ന ഡോ. കെ.കെ.എന്‍. കുറുപ്പ് ദുബൈ അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ സന്ദര്‍ശിച്ചു. യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ.പി. അബ്ദുസ്സമദ്, ട്രഷറര്‍ വി.കെ. സകരിയ്യ, അല്‍മനാര്‍ സെന്റര്‍ ഡയറക്ടര്‍ മൗലവി അബ്ദുസ്സലാം മോങ്ങം, വൈസ് പ്രസിഡന്റ് മുഹമ്മദലി പാറക്കടവ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന ‘മലബാറിലെ ബ്രിട്ടീഷ് അധിനിവേശ’ത്തിന്റെ രചയിതാവിന്, വൈദേശികാധിപത്യത്തിനെതിരെ സന്ധിയില്ലാ സമരം നയിച്ചതിന്റെ പേരില്‍ സര്‍വം നഷ്ടപ്പെട്ട മലബാറിലെ മാപ്പിളമാര്‍ക്ക് തങ്ങളുടെ നിലനില്പിനും പുരോഗതിക്കും ബൗദ്ധികമായ അടിത്തറയും ആശയപരമായ ദിശാബോധവും നല്കി നവോത്ഥാനവീഥിയില്‍ കൈപിടിച്ചുയര്‍ത്തിയവരുടെ പിന്മുറക്കാര് അറേബ്യന്‍മണ്ണില്‍ പടുത്തുയര്‍ത്തിയ അഭിമാനകരമായ സംരംഭങ്ങള്‍ സംഘാടകര്‍ പരിചയപ്പെടുത്തുകയും അദ്ദേഹം നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.