ഡി.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് ആറാം സീസണിൽ ജേതാക്കളായ ഡി.ആർ.ഒ സ്പാർട്ടൻസ് ടീം
ദുബൈ: ഡി.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് ആറാം സീസണിൽ ഡി.ആർ.ഒ സ്പാർട്ടൻസ് ടീം ജേതാക്കളായി. സിറാജ് ഇസ്മായിലിന്റെ ക്യാപ്റ്റൻസിയിലുള്ള ഡി.ആർ.എ സ്പോർട്ടൻസ് മികച്ച പ്രകടനം കാഴ്ചവെച്ചാണ് ടൂർണമെന്റിൽ ആദ്യമായി ചാമ്പ്യൻപട്ടം കരസ്ഥമാക്കുന്നത്. ഡി.ആർ.ഒ പാട്രിയോട്ട്സ് ആണ് റണ്ണർ അപ്പ്.
ഹാറൂൺ ആസിഫ് ആണ് ബെസ്റ്റ് പ്ലെയർ. മികച്ച ബൗളറായി ബസവരാജും അനോജ് മികച്ച ബാറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. വി4യു ഇലക്ട്രിക്കൽസ് ട്രേഡിങ്, ഗർഗാഷ് ഓട്ടോ എന്നിവരാണ് ടൂർണമെന്റിൽ സ്പോൺസർമാർ. ഡി.ആർ.ഒ ടസ്കേഴ്സ്, ഡി.ആർ.ഒ കിങ്സ് എന്നിവയാണ് ടൂർണമെന്റിൽ പങ്കെടുത്ത മറ്റ് ടീമുകൾ. മുൻ സീസണുകളെ അപേക്ഷിച്ച് ഇത്തവണ മികച്ച പ്രകടനമാണ് നടന്നതെന്ന് ടൂർണമെന്റ് കമ്മിറ്റി തലവൻ റിയാസ് ബാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.